രോഹിത് ശര്‍മ്മക്കൊപ്പം ആരാകും ഓപ്പണിംഗ് എന്ന് ഇനി അധികം ആലോചിക്കേണ്ട കാര്യമില്ലാ. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയും സെഞ്ചുറികളുമായി ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് യുവതാരം ശുഭ്മാന്‍ ഗില്‍. ഇക്കഴിഞ്ഞ ന്യൂസിലന്റിനെതിരെയുള്ള പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഗില്ലിനെയായിരുന്നു
സ്റ്റാർ സ്പോർട്സിൽ സംപ്രേഷണം ചെയ്ത ഒരു വീഡിയോ അഭിമുഖത്തിൽ തന്റെ റോള്‍മോഡല്‍ ആര് എന്ന ചോദ്യം ഗില്ലിനോട് ചോദിച്ചിരുന്നു.
“വിരാട് ഭായ് എന്ന് ഞാൻ കരുതുന്നു, കാരണം ഞാന്‍ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് കാരണം സച്ചിൻ സാറാണ്, കാരണം എന്റെ അച്ഛൻ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു. അദ്ദേഹം വിരമിച്ചപ്പോൾ എനിക്ക് ക്രിക്കറ്റ് മനസ്സിലാക്കാൻ കഴിയാത്തത്ര ചെറുപ്പമായിരുന്നു. ഞാൻ ക്രിക്കറ്റിനെ കുറച്ചുകൂടി മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ, ഞാൻ വിരാട് ഭായ് എന്ന് പറയും, കാരണം ഒരു ബാറ്റർ എന്ന നിലയിൽ ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ” ഗില്‍ പറഞ്ഞു.
ന്യൂസിലന്റിനെതിരെയുള്ള പരമ്പരയില്‍ 360 റണ്‍സാണ് ഗില്‍ നേടിയത്. ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയും മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയും നേടിയ താരം രണ്ടാം മത്സരത്തില്‍ പുറത്താവാതെ നിന്നു.