വിക്കറ്റ് വേട്ടയിൽ സൂപ്പർ റെക്കോർഡ് തീർത്ത് ജഡേജ. മലർത്തിയടിച്ചത് ഇർഫാൻ പത്താനെ.

F51mZ8mbQAACZgd

ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ 4 മത്സരത്തിൽ ഭേദപ്പെട്ട ബോളിങ് പ്രകടനം തന്നെയാണ് ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജ കാഴ്ചവച്ചത്. മത്സരത്തിൽ 10 ഓവറുകൾ പന്തെറിഞ്ഞ ജഡേജ 33 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. ഇന്ത്യൻ വിജയത്തിൽ വലിയൊരു പങ്കുതന്നെയാണ് ജഡേജ വഹിച്ചത്. മത്സരത്തിൽ മറ്റൊരു തകർപ്പൻ റെക്കോർഡും ഇന്ത്യയുടെ ഇടങ്കയ്യൻ സ്പിന്നർ സ്വന്തമാക്കുകയുണ്ടായി.

മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനെ മറികടന്നാണ് സൂപ്പർ റെക്കോർഡ് രവീന്ദ്ര ജഡേജ സ്വന്തമാക്കിയത്. ഏഷ്യാകപ്പ് ഏകദിന ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബോളർ എന്ന റെക്കോർഡാണ് രവീന്ദ്ര ജഡേജ മത്സരത്തിൽ സ്വന്തമാക്കിയത്. മത്സരത്തിൽ ശ്രീലങ്കൻ നായകൻ ഷണകയെ പുറത്താക്കിയായിരുന്നു ജഡേജ റെക്കോർഡ് സൃഷ്ടിച്ചത്.

12 ഏഷ്യാകപ്പ് ഏകദിന മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകൾ സ്വന്തമാക്കിയ ഇർഫാൻ പത്താനായിരുന്നു ഈ നേട്ടത്തിൽ ഏറ്റവും മുൻപിൽ. എന്നാൽ ഇപ്പോൾ 17 ഇന്നിംഗ്സുകളിൽ പന്ത് എറിഞ്ഞുകൊണ്ട് ഇർഫാൻ പത്താന്റെ ഏറ്റവുമധികം ഏഷ്യാകപ്പ് വിക്കറ്റുകൾ എന്ന റെക്കോർഡ് ജഡേജ മറികടന്നിരിക്കുന്നു. ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ ഇതിഹാസ താരമായ സച്ചിൻ ടെണ്ടുൽക്കറാണ്. ഏഷ്യാകപ്പ് ഏകദിന ടൂർണമെന്റിൽ 17 വിക്കറ്റുകളാണ് സച്ചിൻ ടെണ്ടുൽക്കർ വീഴ്ത്തിയിട്ടുള്ളത്.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

എന്നാൽ ഏഷ്യാകപ്പ് ഏകദിന ടൂർണമെന്റുകളിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരങ്ങളുടെ ലിസ്റ്റ് എടുത്താൽ ഒരുപാട് ഇതിഹാസങ്ങൾ ഉൾപ്പെടുന്നു. 24 മത്സരങ്ങളിൽ നിന്ന് 30 വിക്കറ്റുകൾ സ്വന്തമാക്കിയ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഏഷ്യാകപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയിട്ടുള്ള താരം. മുരളീധരന് തൊട്ടു പിന്നാലെ 29 വിക്കറ്റുകൾ നേടിയിട്ടുള്ള ലസിത് മലിംഗ, 26 വിക്കറ്റുകൾ നേടിയിട്ടുള്ള അജന്ത മെൻഡിസ്, 25 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള സയ്യിദ് അജ്മൽ എന്നിവർ അണിനിരക്കുന്നു. ഇതിന് പിന്നാലെയാണ് ജഡേജ ഇപ്പോൾ ഈ ക്ലബ്ബിൽ അംഗമായിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ മികച്ച ബോളിംഗ് പ്രകടനമാണ് ജഡേജയെ ഈ നേട്ടത്തിന് അർഹനാക്കിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് കന്നത്ത പ്രഹരം തന്നെയായിരുന്നു ശ്രീലങ്കൻ സ്പിന്നർ വെല്ലലാഗെ ഏൽപ്പിച്ചത്. ഇന്ത്യയെ കേവലം 213 റൺസിന് പുറത്താക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചു. മത്സരത്തിൽ വെല്ലലാഗെ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ വരിഞ്ഞു മുറുകാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 4 വിക്കറ്റുകളും രവീന്ദ്ര ജഡേജ, ബൂമ്ര എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തുകയുണ്ടായി. മത്സരത്തിലെ വിജയത്തോടെ ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ യോഗ്യത നേടിയിട്ടുണ്ട്.

Scroll to Top