ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ജസ്പ്രീത് ബുംറ പുറത്ത്. സഞ്ചു സാംസണെ പരിഗണിച്ചില്ലാ

2022 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സക്വാഡിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ പരിക്ക് കാരണം ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്തിയ. വരാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്നോടിയായി ഫുള്‍ ഫിറ്റ്നസോടെ ബുംറയെ കിട്ടാനാണ് ഏഷ്യാ കപ്പില്‍ പരിഗണിക്കാതിരുന്നത്. ഹര്‍ഷല്‍ പട്ടേലും പരിക്ക് കാരണം പുറത്തായി.

പേസ് ബോളര്‍മാര്‍ക്ക് പരിക്കേറ്റതോടെ വിന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ അര്‍ഷദീപിനു അവസരം ലഭിച്ചു. ആവേശ് ഖാനും സ്ഥാനം നിലനിര്‍ത്തി വീരാട് കോഹ്ലിയും കെല്‍ രാഹുലും തിരിച്ചെത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. കെല്‍ രാഹുലാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷനെയും സഞ്ചു സാംസണിനെയും പരിഗണിച്ചില്ലാ

India squad for Asia Cup:

Rohit Sharma (Capt ), KL Rahul (VC), Virat Kohli, Suryakumar Yadav, Deepak Hooda, R Pant (wk), Dinesh Karthik (wk), Hardik Pandya, R Jadeja, R Ashwin, Y Chahal, R Bishnoi, Bhuvneshwar Kumar, Arshdeep Singh, Avesh Khan.

Backup players

Shreyas Iyer, Axar Patel & Deepak Chahar.

ദുബായിയും ഷാര്‍ജയുമാണ് മത്സരങ്ങള്‍ക്ക് വേദിയാവുക. ഇന്ത്യയും പാക്കിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരക്കുന്ന ടീമുകള്‍.

27ന് ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തോടെ തുടക്കമാകുന്ന ടൂര്‍ണമെന്‍റില്‍ 28നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ദുബായിയാണ് ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയാവുക. 30ന് ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കും.31ന് ദുബായില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീമിനെ നേരിടും

Previous articleഅവനു വേണ്ടി എന്തിനാണ് ഒരു സ്ഥാനം മാറ്റി വച്ചിരിക്കുന്നത് ? ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം
Next articleധോണി ഡ്രസിങ്ങ് റൂമിലിരുന്ന് വിജയിപ്പിക്കുമോ ? ഇന്ത്യന്‍ മണ്ടത്തരങ്ങള്‍ ചൂണ്ടികാട്ടി മുന്‍ താരം