തുടര്‍ച്ചയായ രണ്ട് വിജയങ്ങളുമായാണ് ഇന്ത്യ ഏഷ്യ കപ്പിന്‍റെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ എത്തുന്നത്. എന്നാല്‍ പാക്കിസ്ഥാനെതിരെയും ശ്രീലങ്കകെതിരെയും സൂപ്പര്‍ ഫോറില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ വിരളമായി. ഇനി അഫ്ഗാനോട് മാത്രമാണ് ഇന്ത്യക്ക് മത്സരം ഉള്ളത്. മറ്റ് ടീമുകളുടെ ജയ പരാജയങ്ങളും കണക്കുകളും നോക്കിയാല്‍ മാത്രമാണ് ഇന്ത്യക്ക് സാധ്യതയുള്ളത്.
അവസാന പന്ത് ബാക്കി നില്‍ക്കേയാണ് ഇന്ത്യ തോറ്റത് എന്നതാനാല്‍ നെറ്റ് റണ്‍ റേറ്റ് കാര്യമായി ബാധിച്ചട്ടില്ലാ. ഇനി ടൂര്‍ണമെന്‍റില്‍ അവശേഷിക്കുന്നത് 3 സൂപ്പര്‍ ഫോര്‍ മത്സരങ്ങളാണ്.
1) അഫ്ഗാനിസ്ഥാന്‍ vs പാക്കിസ്ഥാന്‍
ഈ മത്സരത്തില്‍ പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തണം. ഈ മത്സരം പാക്കിസ്ഥാന്‍ വിജയിച്ചാല്‍ ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താകും
2) ഇന്ത്യ vs അഫ്ഗാനിസ്ഥാന്‍
ആദ്യ മത്സരം അനുകൂലമായാല്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് വിജയിക്കണം. കൂറ്റന്‍ വിജയം നേടി നെറ്റ് റണ്‍ റേറ്റ് ഉയര്‍ത്തണം എന്ന വെല്ലുവിളിയും ഇന്ത്യക്ക് ഉണ്ട്.
3) ശ്രീലങ്ക vs പാക്കിസ്ഥാന്‍
അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്ക വിജയിക്കണം. അങ്ങനെയായാല്‍ ശ്രീലങ്ക ഫൈനലില്‍ എത്തുകയും രണ്ടാം സ്ഥാനത്തിനായി ഇന്ത്യയും പാക്കിസ്ഥാനും പോരടിക്കും. നെറ്റ് റണ്‍ റേറ്റായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീമിനെ നിര്‍ണയിക്കുക.