മുൻ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറിനും വസീം അക്രത്തിനും രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ആരംഭിച്ച പുതിയ ആക്രമണാത്മക ബാറ്റിംഗ് സമീപനത്തോട് യോജിക്കാനായില്ലാ. ഏഷ്യാ കപ്പ് മത്സരത്തിലെ കമന്‍ററിയിലാണ് ഇരുവരും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.
‘ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരമാണ്. നിങ്ങൾ അത് സാഹസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല, 20 ഓവർ കളിച്ച് ലക്ഷ്യം നേടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. ഒരു പോസിറ്റീവ് സമീപനം സ്വീകരിക്കുക, ഉറപ്പായും സാഹചര്യം വിലയിരുത്തുക, ”സ്റ്റാർ സ്‌പോർട്‌സില്‍ അക്രം പറഞ്ഞു.
മറുവശത്ത്, ഗംഭീർ പുതിയ ബാറ്റിംഗ് സമീപനത്തെ കൂടുതൽ വിമർശിക്കുകയും മത്സരം വിജയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം, അത് 15-ാം ഓവറിലോ 19-ാം ഓവറിലോ ആണെങ്കിലും പ്രശ്നമില്ലെന്നും ക്രിക്കറ്റ് കളി ജയിക്കുക എന്നതാണ് ഏക സമീപനം എന്നും ഗംഭീര്‍ പറഞ്ഞു
“ന്യൂബോളില്‍ മുന്‍തൂക്കം ബൗളര്‍മാര്‍ക്കുണ്ടെങ്കില്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചാല്‍ ആറ് ഓവറിനിടെ 3-4 വിക്കറ്റുകള്‍ നഷ്‌ടമാകാന്‍ വഴിയൊരുക്കും. അതോടെ മത്സരം തീരും. 148 റണ്‍സാണ് പിന്തുടരുന്നതെങ്കില്‍ ആറ് ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തി 60 റണ്‍സ് നേടിയിട്ട് എന്ത് കാര്യം. ഇത് എതിര്‍ ടീം മത്സരത്തിലേക്ക് തിരിച്ചുവരാന്‍ മാത്രമേ ഉപകരിക്കൂ” എന്നും ഗംഭീര്‍ വ്യക്തമാക്കി.