കോവിഡ് ഭീക്ഷണി. ഏഷ്യാ കപ്പ് ഉപേക്ഷിച്ചു

ശ്രീലങ്കയില്‍ നടക്കാനിരുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഉപേക്ഷിച്ചു. ടി20 ലോകകപ്പ് മുന്നില്‍കണ്ട് ടി20 ഫോര്‍മാറ്റിലായിരുന്നു ഏഷ്യാ കപ്പ് ജൂണില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്‍റ് ഉപേക്ഷിക്കുന്നതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടിവ് ആഷ്ലി ഡി സില്‍വ അറിയിച്ചു.

ഉടന്‍ തന്നെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനെ സംമ്പന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് നല്‍കുമെന്നും ആഷ്ലി ഡി സില്‍വ അറിയിച്ചു. കോവിഡിന്‍റെ രണ്ടാം വരവ് ഏഷ്യന്‍ രാജ്യങ്ങളില്‍ വന്‍ ഭീതിയാണ് സൃഷ്ടിച്ചട്ടുള്ളത്.

ജൂണില്‍ ഏഷ്യാ കപ്പ് സംഘടിപ്പിച്ചാലും രണ്ടാം നിര ടീമിനെ മാത്രമായിരുന്നു ഇന്ത്യക്കു അയക്കാന്‍ സാധിക്കുമായിരുന്നുള്ളു. ജൂണില്‍ പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും അതിനു ശേഷം ഇംഗ്ലണ്ട് പരമ്പരയും ഇന്ത്യക്കുണ്ട്

Previous articleഡിവില്ലേഴ്‌സ് ഇനി വരില്ല :കാരണം ഇതാണ് – ഞെട്ടിച്ച് സൗത്താഫ്രിക്കൻ കോച്ചിന്റെ വെളിപ്പെടുത്തൽ
Next articleധോണിക്ക് ശേഷം ക്യാപ്റ്റനാവാന്‍ ഇനിയാര്. സാധ്യത മൂന്നു താരങ്ങള്‍ക്ക്