ഡിവില്ലേഴ്‌സ് ഇനി വരില്ല :കാരണം ഇതാണ് – ഞെട്ടിച്ച് സൗത്താഫ്രിക്കൻ കോച്ചിന്റെ വെളിപ്പെടുത്തൽ

ക്രിക്കറ്റ് ആരാധകരെ നിരാശരാക്കി സൗത്താഫ്രിക്കൻ ഇതിഹാസ താരം ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും കളിക്കുവാൻ  തിരികെ വരില്ല എന്ന് സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്‌  ഔദ്യോകികമായി അറിയിച്ചു .
വരാനിരിക്കുന്ന ടി20 ലോകകപ്പോടെ താരം രാജ്യാന്തര ക്രിക്കറ്റിൽ വീണ്ടും സജീവമാകും എന്ന വാർത്തകളാണ് ഇതോടെ അവസാനിച്ചത്

നേരത്തെ ഐപിഎല്ലിൽ അടക്കം ലോക വിവിധ ഫ്രാഞ്ചൈസി ടൂർണമെന്റിൽ ഒക്കെ മിന്നും ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഡിവില്ലേഴ്‌സ് തിരികെ  ടീമിലേക്ക് വരാത്തതിലുള്ള വിഷമം വിശദമായി പറയുകയാണ് ഇപ്പോഴത്തെ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ .വിരമിക്കൽ തീരുമാനത്തിൽ ഉറച്ച് നിൽക്കുവാനുള്ള ഡിവില്ലേഴ്സിന്റെ കാരണവും മാർക്ക് ബൗച്ചർ  തുറന്ന് പറഞ്ഞു .

മാർക്ക് ബൗച്ചർ തന്റെ അഭിപ്രായം ഇപ്രകാരം വെളിപ്പെടുത്തി “ഡിവില്ലേഴ്‌സ് ഇപ്പോൾ ഈ തീരുമാനം എടുക്കുവാൻ ഒട്ടേറെ കാര്യങ്ങളുണ്ട് .അദ്ദേഹം നിർഭാഗ്യം എന്ന് പറയട്ടെ നമ്മുക്കൊപ്പം ഈ ലോകകപ്പിനില്ല .അദ്ദേഹത്തിന് ടി:20 ലോകകപ്പ് ഭാഗമാകുവാനും ഒപ്പം ദക്ഷിണാഫ്രിക്കൻ ടീമിൽ കളിക്കുവാനും  ആഗ്രഹമുണ്ട് പക്ഷേ അദ്ദേഹം ഇപ്പോഴും വരുന്ന ഭാവി താരങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നത് . ടീമിലെ മറ്റ് താരങ്ങളുടെ അവസരം താൻ കാരണം  വളരെയേറെ  നഷ്‌ടമാകുന്നതിനെ കുറിച്ച് അദ്ദേഹം ഏറെ വിഷമത്തിലാണ് .ഞാൻ ഏറ്റവും മികച്ച ടീമിനെ ലോകകപ്പിനായി  രൂപപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു  .
ഇനി ലോകകപ്പിനായി മുൻപോട്ട് പോകുവാനാണ് പദ്ധതി  ” അദ്ദേഹം വിശദീകരിച്ചു .