ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ മാറ്റങ്ങൾ വരുത്തണം. ആവശ്യം ഉന്നയിച്ച് രവിചന്ദ്രൻ അശ്വിൻ.

r ashwin2

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെ പറ്റി വ്യത്യസ്തമായ നിർദ്ദേശം മുന്നിലേക്ക് വച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയായി നിശ്ചയിക്കണം എന്നാണ് രവിചന്ദ്രൻ അശ്വിന്റെ ആവശ്യം. നിലവിൽ ടെസ്റ്റ് ഫൈനൽ ഒരു മത്സരമായാണ് നടക്കാറുള്ളത്.

എന്നാൽ അത് നീതീകരിക്കാനാവുന്നതല്ല എന്ന് അശ്വിൻ പറയുകയുണ്ടായി. കഴിഞ്ഞ രണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളിലും ഇന്ത്യ പരാജയമറിഞ്ഞിരുന്നു. എന്നാൽ കേവലം ഒരു മത്സരത്തിലെ പരാജയത്തിന്റെ പേരിൽ ചാമ്പ്യൻഷിപ്പ് ലഭിക്കാതിരിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല എന്ന നിലപാടാണ് അശ്വിൻ സ്വീകരിച്ചിരിക്കുന്നത്.

മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയായി ഫൈനൽ നടത്തുകയാണെങ്കിൽ, ഒരു മത്സരത്തിൽ പരാജയപ്പെട്ടാലും ടീമുകൾക്ക് തിരികെ വരാനുള്ള അവസരമുണ്ട് എന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു. 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാൻഡായിരുന്നു ജേതാക്കളായത്. 2023ൽ ഓസ്ട്രേലിയയും ജേതാക്കളാവുകയുണ്ടായി.

“ഇന്ത്യ 2 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളിലും പരാജയപ്പെട്ടു എന്നത് ശരിയാണ്. അക്കാര്യം വലിയ മനസ്സോടെ ഞാൻ അംഗീകരിക്കുന്നു. പക്ഷേ ഫൈനൽ ഒരു ടെസ്റ്റ് പരമ്പരയായി നടത്തിയാൽ അത് ടീമിന് തിരിച്ചുവരാനുള്ള ഒരു അവസരം തന്നെയായിരുന്നു.”- രവിചന്ദ്രൻ അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

“ആദ്യ ടെസ്റ്റ് ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനെതിരെയാണ് ഇറങ്ങിയത്. ഇംഗ്ലണ്ട് മണ്ണിലായിരുന്നു മത്സരം. ശേഷം ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിൽ കളിക്കാനും സാധിച്ചു. രണ്ടു മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. എന്നാൽ രണ്ടു മത്സരങ്ങൾ കൂടി ഉൾപ്പെടുന്ന ഒരു പരമ്പരയായിരുന്നു ഫൈനലെങ്കിൽ ഞങ്ങൾക്ക് തിരിച്ചു വരാൻ അവസരമുണ്ടായിരുന്നു.”

അതുകൊണ്ടു തന്നെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഒരു പരമ്പരയായി കളിക്കാൻ സാധിക്കുമോ എന്നാണ് ഞാൻ ചോദിക്കുന്നത്. അങ്ങനെ ഒരു അവസരമുണ്ടോ? ഐസിസിയാണ് ഇക്കാര്യം അവസാനമായി തീരുമാനിക്കേണ്ടത്.”- അശ്വിൻ കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ 2 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലും വളരെ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു ഇന്ത്യ കാഴ്ചവെച്ചത്. എല്ലാ ടീമുകൾക്കെതിരെയും കൃത്യമായ ആധിപത്യം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയോടും ന്യൂസിലാൻഡിനോടും ദയനീയമായി ഇന്ത്യ പരാജയപ്പെടുകയാണ് ഉണ്ടായത്. നിലവിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിലും ഇതുവരെ മികവ് പുലർത്താൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ അശ്വിൻ നിർദേശിക്കുന്ന ഈ മാറ്റം ഇന്ത്യയെ സംബന്ധിച്ച് അനിവാര്യമാണ്.

Scroll to Top