അംപയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു അശ്വിന്‍. കാരണം വിചിത്രം.

ന്യൂസിലന്‍റിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ അംപയറുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിന്‍. തന്റെ ബൗളിംഗ് റണ്‍ അപ്പ് ഫോളോ ത്രൂ നിതിന്‍ മേനോന്‍ ചോദ്യം ചെയ്തതാണ് അശ്വിനെ ചൊടിപ്പിച്ചത്. അശ്വിന്റെ ഫോളോ ത്രൂ അമ്പയറുടെ കാഴ്ച മറക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിതിന്‍ മേനോന്റെ ഇടപെടല്‍.

പലവട്ടം അശ്വിനോട് ഇക്കാര്യം അംപയര്‍ സുചിപ്പിച്ചെങ്കിലും റണ്ണപ്പ് മാറ്റാന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ തയ്യാറായില്ലാ. ക്യാപ്റ്റന്‍ രഹാനയോടും ഇക്കാര്യം പറഞ്ഞെങ്കിലും, ഡെയ്ഞ്ചര്‍ ഏരിയയില്‍ കാല് കുത്തുന്നില്ലാ എന്നതാണ് ക്യാപ്‌റ്റന്‍ പറഞ്ഞത്. അതിനാല്‍ തന്നെ അശ്വിന്റെ ഫോളോ ത്രൂവിനെ താക്കീത് ചെയ്യാന്‍ കഴിയില്ലെന്നാണ് രഹാനെ വാദിച്ചത്.

അശ്വിന്‍ എറിയുന്ന ബോളുകളില്‍ എല്‍ബിഡ്യൂ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രയാസമാണ് എന്നാണ് നിതിന്‍ മേനോന്‍ അറിയിച്ചത്. അതുകൂടാതെ നോണ്‍സ്ട്രൈക്കില്‍ നില്‍ക്കുന്ന ബാറ്ററുടെ വേഗതയേറിയ സിംഗളുകള്‍ തടയാന്‍ എന്ന ഉദ്ദേശവും അശ്വിനുണ്ട്.

അതേസമയം ലാഥമിനെ 66 റണ്‍സില്‍ നില്‍ക്കെ പുറത്താക്കാനുള്ള അവസരം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. പക്ഷെ റിവ്യൂ എടുക്കാത്തത് മൂലം ആ സുവര്‍ണാവസരം നഷ്ട്ടമായി. 73ആം ഓവറിലെ മൂന്നാം ഡെലിവറിയിലായിരുന്നു സംഭവം. അശ്വിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂ അപ്പീല്‍ ചെയ്തുവെങ്കിലും അമ്പയര്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ 2 ഡി ആര്‍ എസ് ശേഷിക്കെ റിവ്യൂ എടുക്കാനും ഇന്ത്യന്‍ ക്യാപ്റ്റന്‍ രഹാനെ തയ്യാറായില്ല. പിന്നാലെ നടന്ന പരിശോധനയില്‍ ഔട്ട് ആയിരുന്നുവെന്ന് വ്യക്തമായത്.

Ashwin Bowling vs New Zealand

മൂന്നാം ദിനത്തില്‍ ന്യൂസിലന്‍റിനെ 296 റണ്‍സില്‍ പുറത്താക്കി ഇന്ത്യ 49 റണ്‍സിന്‍റെ ലീഡ് നേടി. 82 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് അശ്വിന്‍ നേടിയത്.

Previous articleശ്രേയസ്സ് അയ്യരെ ടീമിലെത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്‌. പദ്ധതികള്‍ ഇങ്ങനെ
Next articleറെക്കോഡുകളുമായി രവിചന്ദ്ര അശ്വിന്‍. ഷഹീന്‍ അഫ്രീദിയെ മറികടന്നു.