അശ്വിനു ഫ്ലൈറ്റ് മിസ്സായി. പരമ്പര നഷ്ടമാകുമോ ?

ഇന്ത്യന്‍ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കോവിഡ് -19 പോസിറ്റീവായതിനാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിനായി സഹതാരങ്ങൾക്കൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് ബിസിസിഐ ഒഫീഷ്യല്‍സ് അറിയിച്ചു. അശ്വിൻ നിലവിൽ ക്വാറന്റൈനിലാണ്, എല്ലാ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചതിന് ശേഷം മാത്രമേ അശ്വിൻ ടീമിനൊപ്പം ചേരാന്‍ കഴിയൂ

ഇന്ത്യൻ ടീം ജൂൺ 16 ന് യുകെയിലേക്ക് പോയിരുന്നു. “പുറപ്പെടുന്നതിന് മുമ്പ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് പരിശോധിച്ചതിനാൽ അശ്വിൻ യുകെയിലേക്ക് ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല. എന്നാൽ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. എന്നിരുന്നാലും, പരമ്പരക്ക് മുന്നോടിയായുള്ള പരിശീലന മത്സരം അദ്ദേഹത്തിന് നഷ്ടമായേക്കാം,” ബിസിസിഐ ഒഫീഷ്യല്‍ കൂട്ടിച്ചേർത്തു.

FVsHVUhXwAAtrho

ടീമിലെ ബാക്കിയുള്ളവർ ഇതിനകം ലെസ്റ്ററിലാണ്, ബൗളിംഗ് കോച്ച് പരാസ് മാംബ്രെയുടെയും ബാറ്റിംഗ് കോച്ച് വിക്രം റാത്തോറിന്റെയും മേൽനോട്ടത്തിൽ പരിശീലനം ആരംഭിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര പൂർത്തിയാക്കി രാഹുൽ ദ്രാവിഡ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ ലണ്ടനിലെത്തി, ചൊവ്വാഴ്ച ലെസ്റ്ററിലേക്ക് പോകും.

FVoc6VaaQAAvKg0

ടീം അംഗങ്ങൾക്ക് മൂന്ന് ദിവസത്തെ വിശ്രമം അനുവദിച്ചതിനാൽ വിവിഎസ് ലക്ഷ്മണിന്റെ കീഴിലുള്ള അയർലൻഡ് സ്ക്വാഡ് ജൂൺ 23 അല്ലെങ്കിൽ 24 തീയതികളിൽ ഡബ്ലിനിലേക്ക് പോകും. ജൂണ്‍ 26, 28 തീയ്യതികളിലാണ് ടി20 മത്സരം.

Previous articleലോകകപ്പിനുള്ള ഇന്ത്യൻ ഇലവനെ പ്രഖ്യാപിച്ച് ഇർഫാൻ പത്താൻ: സൂപ്പർ താരം ടീമിൽ ഇല്ല
Next article200 റൺസ്‌ ഈസിയായി ചേസ് ചെയ്യും : സർപ്രൈസ് താരത്തിന്‍റെ പേരുമായി ആശീഷ് നെഹ്‌റ