പരാഗിനെ ക്രീസില്‍ എത്തിക്കണം ; ഒടുവില്‍ അശ്വിന്‍ റിട്ടേയര്‍ഡ് ഔട്ട്. രാജസ്ഥാന്‍റെ തന്ത്രം ഇങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെയുള്ള മത്സരത്തില്‍ രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞപ്പോള്‍ വിന്‍ഡീസ് താരം ഹെറ്റ്മയറിന് മികച്ച പിന്തുണ നല്‍കിയത് രവിചന്ദ്ര അശ്വിനായിരുന്നു. 23 പന്തില്‍ 2 സിക്സടക്കം 28 റണ്ണാണ് താരം നേടിയത്. എന്നാല്‍ മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍ നാടകീയ സംഭവങ്ങള്‍ക്ക് വേദിയായി.

19ാം ഓവറിലെ മൂന്നാം പന്തിനു മുന്‍പായി അശ്വിന്‍ റിട്ടയേര്‍ഡ് ഔട്ടായി. പരാഗിനെ ക്രീസില്‍ എത്തിക്കാന്‍ രാജസ്ഥാന്‍ ടീമിന്‍റെ തന്ത്രമായിരുന്നു ഇത്. സാധാരണ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുമ്പോഴാണ് റിട്ടയേര്‍ഡ് ഔട്ടാവുന്നത്. എന്നാല്‍ ക്രിക്കറ്റ് നിയമത്തിന്‍റെ ഉള്ളില്‍ നിന്നു തന്നെ രാജസ്ഥാന്‍ തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

daee69be 66cd 46cd b36e e6b698d66c19

രാജസ്ഥാന്‍റെ തന്ത്രങ്ങള്‍ ഫലിച്ചിരുന്നു. അവസാന ഓവറില്‍ പരാഗ് ജേസണ്‍ ഹോള്‍ഡറെ സിക്സിനു പറത്തിയിരുന്നു. 4 പന്തില്‍ 8 റണ്ണുമായി റിയാന്‍ പരാഗ് ഹോള്‍ഡറുടെ പന്തില്‍ തന്നെ പുറത്തായി. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം റിട്ടയേര്‍ഡ് ഔട്ടായി മടങ്ങുന്നത്. ഇങ്ങനെ ഔട്ടാവുന്ന താരത്തിനു പിന്നീട് ബാറ്റ് ചെയ്യാന്‍ ആവില്ലാ.

ഷിമ്രോണ്‍ ഹെറ്റ്മയറുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് രാജസ്ഥാന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. 28 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിന്‍ ഹെയ്റ്റ്മയറിന് മികച്ച പിന്തുണ നല്‍കി. ലഖ്നൗവിനായി കൃഷ്ണപ്പ ഗൗതവും ജേസണ്‍ ഹോള്‍റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Previous articleരണ്ട് ബോളില്‍ ഔട്ട് വിധിച്ചു ; രക്ഷപ്പെട്ടു. മൂന്നാം ബോളില്‍ ഔട്ടായട്ടും രക്ഷപ്പെട്ടു.
Next articleഗോൾഡൻ ഡക്കായി കെല്‍ രാഹുൽ : ഇന്‍ സ്വിങ്ങ് മനോഹാരിതയുമായി ബോൾട്ട്