ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പാരജയം സംഭവിച്ചട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും, അതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലാ. മത്സരത്തില്‍ സീനിയര്‍ താരം അശ്വിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. ഇതിനെതിരെ ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ഇതുകൂടാതെ ഫൈനലില്‍ കളിക്കാന്‍ തനിക്കും ആഗ്രഹം ഉണ്ടായതായും അശ്വിന്‍ പറഞ്ഞിരുന്നു.
ലോക ഒന്നാം നമ്പര്‍ ബോളറായ അശ്വിന്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു. ഇപ്പോഴിതാ തന്‍റെ യൂട്യൂബ് വീഡിയോയില്‍ നിലവിലെ ഇന്ത്യന്‍ ടീമിന്‍റെ അവസ്ഥ വ്യക്തമാക്കുകയാണ്.
പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ടീമിനെ പ്രശംസിച്ചുകൊണ്ടാണ് അശ്വിൻ തന്റെ യൂട്യൂബ് ഷോയിൽ തന്റെ പരാമർശം ആരംഭിച്ചത്, മത്സരത്തിൽ അവർക്ക് “ചെറിയ മുന്‍തൂക്കം” ഉള്ളതിനാൽ ചാമ്പ്യൻഷിപ്പ് നേടാൻ അവർ “തികച്ചും അർഹരാണ്” എന്ന് പറഞ്ഞു. കളിക്കാർ എംഎസ് ധോണിയുടെ കീഴിൽ സുരക്ഷിതരാണെന്ന് 36 കാരനായ താരം വീഡിയോയില്‍ പറയുന്നുണ്ട്.
“10 വർഷമായി ഞങ്ങൾ ഐസിസി ട്രോഫി നേടാത്തതിൽ ഇന്ത്യയിൽ ഒരു ദേഷ്യം ഉണ്ടെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഞാൻ ആരാധകരോട് സഹതപിക്കുന്നു. എന്നാൽ ഈ താരത്തെ ഒഴിവാക്കി ആ താരത്തെ ഉൾപ്പെടുത്തണമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം. എന്നാൽ ഒരു കളിക്കാരന്റെ നിലവാരം ഒറ്റരാത്രികൊണ്ട് മാറില്ല. ”
”എം എസ് ധോണിയുടെ നേതൃത്വത്തെ കുറിച്ച് നമ്മളിൽ പലരും സംസാരിക്കാറുണ്ട്. അദ്ദേഹം എന്തു ചെയ്തു? വളരെ ലളിതമായി കാര്യങ്ങള്‍ ചെയ്തു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി കീഴിൽ, ഞാനും കളിച്ചിരുന്ന സമയത്ത്, അദ്ദേഹം 15 പേരടങ്ങുന്ന ഒരു സ്ക്വാഡിനെ തിരഞ്ഞെടുക്കും. അതേ 15 കളിക്കാരെ വര്‍ഷത്തോളം കളിപ്പിക്കും. ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം സുരക്ഷിതത്വബോധം വളരെ പ്രധാനമാണ്, ”അശ്വിന്‍ പറഞ്ഞു.
രാഹുല്‍ ദ്രാവിഡ് – രോഹിത് ശര്‍മ്മ കാലഘട്ടത്തിലെ ഇന്ത്യന്‍ ടീമിലെ അവസ്ഥ പറഞ്ഞിരിക്കുകയാണ് അശ്വിന്‍. അതേ സമയം വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡില്‍ അശ്വിനും ഇടം നേടിയട്ടുണ്ട്.