2021ലും സൂപ്പർ ഹിറ്റ് :അശ്വിന് വീണ്ടും റെക്കോർഡ്

കിവീസിന് എതിരായ മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ടീം ജയത്തിന് അരികിലേക്ക്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ ടീം ഉയർത്തിയ 540 റൺസ്‌ വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റിങ് ആരംഭിച്ച ന്യൂസിലാൻഡ് ടീം രണ്ടാമത്തെ ഇന്നിങ്സിൽ 5 വിക്കറ്റുകൾ നഷ്ടത്തിൽ 140 എന്ന സ്കോറിലാണ്

മനോഹര ബൗളിംഗ് പ്രകടനവുമായി ഒരിക്കൽ കൂടി ഇന്ത്യൻ സ്പിൻ ബൗളർമാർ കളം നിറഞ്ഞപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ്‌ തോൽവിയാണ് കിവീസ് ടീം മുന്നിൽ കാണുന്നത്. രണ്ട് ദിവസം കൂടി ടെസ്റ്റിൽ ശേഷിക്കേ 400 റൺസാണ് 5 വിക്കറ്റുകൾ മാത്രം ശേഷിക്കേ കിവീസ് ടീമിന് നേടേണ്ടത്. മൂന്നാം ദിനം കിവീസ് ടീമിന്റെ ബാറ്റിങ് തകർത്തത് ഓഫ് സ്പിൻ ബൗളർ അശ്വിനാണ്. മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ താരം ഈ വർഷം 50 ടെസ്റ്റ്‌ വിക്കറ്റുകൾ എന്ന നേട്ടവും പിന്നിട്ടു.

കിവീസ് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിൽ ടോം ലാതം, യങ്, റോസ് ടെയ്ലർ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ രവി അശ്വിൻ ഈ വർഷം 50 ടെസ്റ്റ്‌ വിക്കറ്റുകൾ എന്ന റെക്കോർഡ് മറികടന്നു. അന്താരാഷ്ട്ര ടെസ്റ്റ്‌ കരിയറിൽ ഇത് നാലാമത്തെ തവണയാണ് അശ്വിൻ ഈ നേട്ടത്തിലേക്ക് എത്തുന്നത്. നേരത്തെ മൂന്ന് തവണ ഈ റെക്കോർഡ് കരസ്ഥമാക്കിയ ഇതിഹാസ ലെഗ് സ്പിന്നർ അനിൽ കുംബ്ലയെയാണ് അശ്വിൻ മറികടന്നത്. അതേസമയം 2021വർഷത്തിൽ ഏറ്റവും അധികം ടെസ്റ്റ്‌ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറും അശ്വിൻ തന്നെയാണ്. താരം ഈ വർഷം ഇതിനകം 51 വിക്കറ്റുകൾ ടെസ്റ്റ്‌ ക്രിക്കറ്റിൽ വീഴ്ത്തി കഴിഞ്ഞു.

44 വിക്കറ്റുകളുമായി പാകിസ്ഥാൻ പേസ് ബൗളർ ഷഹീൻ അഫ്രീഡിയും ഒപ്പം 39 വിക്കറ്റുകളുമായി ഹസൻ അലിയുമാണ് പട്ടികയിൽ പിന്നിൽ. അപൂർവമായ ഒരു റെക്കോർഡ് കൂടി അശ്വിൻ ഇന്ന് നേടി. ഇന്ത്യ :ന്യൂസിലാൻഡ് ടെസ്റ്റ്‌ മത്സരങ്ങൾ ചരിത്രം പരിശോധിച്ചാൽ ഏറ്റവും അധികം വിക്കറ്റുകൾ വീഴ്ത്തിയ ബൗളർ എന്നുള്ള നേട്ടത്തിലേക്ക് കൂടി അശ്വിൻ എത്തി.ടെയ്ലർ വിക്കറ്റ് വീഴ്ത്തിയതോടെ അശ്വിൻ കിവീസ് എതിരെ 65 വിക്കറ്റുകൾ നേടി കഴിഞ്ഞു.24 ഇന്നിങ്സുകളിൽ നിന്നും 65 വിക്കറ്റ് വീഴ്ത്തിയ റിച്ചാർഡ് ഹാഡ്ലി നേട്ടത്തിനും ഒപ്പം എത്തിയ അശ്വിന് പക്ഷെ 17 ഇന്നിങ്സുകൾ മാത്രമാണ് ഈ നേട്ടത്തിലേക്ക് എത്താൻ ആവശ്യമായി വന്നത്

Previous articleഇത്തവണ കോഹ്ലി രക്ഷപെട്ടു :ചിരിയോടെ ഓൺ ഫീൽഡ് അമ്പയർ
Next articleഫാസ്റ്റ് ബൗളറിൽ നിന്നും സ്പിന്നറായി മാറ്റം : കാരണം വെളിപ്പെടുത്തി അജാസ് പട്ടേൽ