ശിഖർ ധവാൻ വേണോ? അതോ ഇഷാൻ കിഷൻ വേണോ? നയം വ്യക്തമാക്കി അശ്വിൻ

ഈ വർഷം ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിന് മുൻപായി എല്ലാ ടീമുകളും മുന്നൊരുക്കങ്ങൾ നടത്തുകയാണ്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാത്ത ഇന്ത്യക്ക് ചീത്ത പേര് മാറ്റുവാനുള്ള സുവർണാവസരമാണ് ഇത്. ശക്തമായ താരനിര തന്നെ രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിന് ഇത്തവണയുണ്ട്. സമീപകാലത്ത് ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീം നടത്തുന്ന പ്രകടനങ്ങൾ എല്ലാം വലിയ പ്രതീക്ഷകളാണ് നൽകുന്നത്. എന്നാൽ ഇന്ത്യയെ അലട്ടുന്ന വലിയ പ്രശ്നം ഒരേ പൊസിഷനുകളിൽ നിരവധി താരങ്ങൾ കളിക്കാൻ ഉള്ളതാണ്.

അതിലെ ഏറ്റവും വലിയ പ്രധാന പ്രശ്നമാണ് ബാക്കപ്പ് ഓപ്പണര്‍ സ്ഥാനത്തേക്ക് ഇഷാൻ കിഷനെ ആണോ ശിഖർ ധവാൻ ആണോ ലോകകപ്പ് ടീമിൽ പരിഗണിക്കുക എന്നത്. ഇരുവരും ഇടംകയ്യൻ ബാറ്റ്സ്മാൻമാരും ധവാൻ മുതിർന്ന താരവും ഇഷാൻ യുവതാരവുമാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ തന്റെ നയം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ.”എല്ലാക്കാലത്തും ടോപ് ത്രീയിൽ ഇന്ത്യൻ ടീമിൽ മികച്ച താരങ്ങൾ ഉണ്ടായിട്ടുണ്ട്. ഏകദിനത്തിൽ അവരെല്ലാം വലിയ സ്കോറുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ടീം നേരിട്ടിരുന്ന വലിയ പ്രതിസന്ധി ആയിരുന്നു ടോപ് ത്രീ പരാജയപ്പെട്ടാൽ.

india shikhar dhawan ishan

ടോപ് ത്രിയിൽ നന്നായി കളിച്ചിരുന്ന താരങ്ങളാണ് ശിഖർ ധവാൻ,രോഹിത് ശർമ,വിരാട് കോഹ്ലി എന്നിവർ. രോഹിത്തിനെ കുറിച്ചും കോഹ്ലിയെ കുറിച്ചും ഇപ്പോൾ സംസാരിക്കാമെങ്കിലും ധവാൻ്റെ കാര്യം വിഭിന്നമാണ്. തന്റെ ജോലി നിശബ്ദമായി ചെയ്യുന്ന ഒരാളാണ് ധവാൻ. ഇന്ത്യൻ ടീമിൽ അവന്റെ വിടവ് ആരാണ് നികത്തുക? ആലോചിക്കേണ്ടത് ശിഖർ ധവാനെ പരിഗണിക്കുന്നതിന് കുറിച്ചാണ്. ഭാവിയിലേക്ക് ഇഷാനെ വളർത്തണം. ഇഷാന്റെ കാര്യത്തിൽ എടുത്തു പറയാനാവുക ഒരു ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയതാണ്. വലിയ അനുഭവസമ്പത്തുള്ള സ്കോർ നേടിയിട്ടുള്ള താരമാണ് ധവാൻ. താരങ്ങളെ പരിഗണിക്കുമ്പോൾ എന്താണ് ടീമിൻ്റെ ആവശ്യമെന്ന് നോക്കണം. സമ്മർദ്ദത്തിൽ തിളങ്ങാൻ കഴിവുള്ളവൻ ആകണം.ഈ കാര്യം ധവാൻ നന്നായി ചെയ്തിരുന്നു. ഇരട്ട സെഞ്ചുറിക്ക് ശേഷം ഇഷാൻ വലിയ കാര്യമായ പ്രകടനം ഒന്നും കാഴ്ച വെച്ചിട്ടില്ല.

ravichandran ashwin opens up on ishan kishan and shikhar dhawan debate

എന്നാൽ ശുബ്മാൻ ഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. നീണ്ട കാലത്തേക്ക് ഇന്ത്യക്ക് പരിഗണിക്കാൻ ആകുന്ന രീതിയിലുള്ള പ്രകടനമാണ് ഗിൽ പുറത്തെടുക്കുന്നത്. ക്ലാസിക് ഷോട്ടുകൾ കൈവശമുള്ള താരം ആണെങ്കിൽ. പേസിനെയും സ്പിന്നിനേയും നേരിടാൻ അവന് കഴിവുണ്ട്. ആവശ്യസമയത്ത് റൺസ് ഉയർത്തുവാൻ ബുദ്ധിപരമായി നീങ്ങി അവന് കഴിവുണ്ട്. അവസാന നാലോവറിൽ അവൻ ഇരട്ട സെഞ്ച്വറി നേടിയ മത്സരത്തിൽ അവൻ റൺസ് ഉയർത്തിയിരുന്നു.”- അശ്വിൻ പറഞ്ഞു.

Previous articleഇന്ത്യയുടെ പരാജയത്തിന് കാരണം പാണ്ഡ്യയുടെ മണ്ടത്തരങ്ങൾ; ഇന്ത്യൻ നായകനെതിരെ ആഞ്ഞടിച്ച് മുൻ പാക് താരം.
Next articleബാബർ തുടക്കക്കാരൻ, കോഹ്ലിയുമായി താരതമ്യം ചെയ്യാൻ പറ്റില്ല എന്ന് മുന്‍ പാക്ക് താരം.