വിക്കറ്റിന് മുന്നിൽ കുരുങ്ങി ജോ റൂട്ട് : പിറന്നത് ടെസ്റ്റ് ചരിത്രത്തിലെ പുതിയ റെക്കോർഡ്

മൊട്ടേറയിൽ  പുരോഗമിക്കുന്ന ഇന്ത്യ :  ടെസ്റ്റ് പരമ്പര  ഒട്ടനവധി റെക്കോർഡുകൾക്കാണ്  സാക്ഷിയായത് .ഇപ്പോൾ  എല്‍ബിഡബ്ല്യുവിന്റെ എണ്ണത്തില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയും ഇംഗ്ലണ്ട് തമ്മിലുള്ള 4 മത്സര ടെസ്റ്റ് പരമ്പര . ഇന്ത്യയില്‍ ഏറ്റവുമധികം താരങ്ങള്‍ എല്‍ബിഡബ്ല്യുവായ ടെസ്റ്റ് പരമ്പരയായി  ഇതോടെ പരമ്പര മാറി . നാലാം ടെസ്റ്റിൽ മൂന്നാം ദിനം  ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് എല്‍ബിഡബ്ല്യുവായി മടങ്ങിയതോടെ    പരമ്പരയില്‍ ഇതുവരെ  എല്‍ബിഡബ്ല്യുവായവരുടെ എണ്ണം 38ലെത്തി. അശ്വിനാണ് ഇത്തവണ ഇംഗ്ലണ്ട് നായകനെ വിക്കറ്റിന് മുന്നിൽ കുരുക്കിയത് .

നേരത്തെ 1983-84ല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ്  പരമ്പരയായിരുന്നു ഈ  അപൂർവ്വ റെക്കോർഡ് കൈവശം വെച്ചിരുന്നത് . അന്ന് ആ ടെസ്റ്റ് പരമ്പരയിൽ  6  ടെസ്റ്റുകളില്‍ എല്‍ബിഡബ്ല്യുവായി മടങ്ങിയത് 36 പേരായിരുന്നു.

കൂടാതെ ഒരു പരമ്പരയിൽ ഇന്ത്യൻ ബൗളേഴ്‌സ് ഏറ്റവും കൂടുതൽ തവണ എതിരാളികളെ  വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കുന്നതും ഈ ടെസ്റ്റ് പരമ്പരയിലാണ്. ഈ  പരമ്പരയിൽ ഇന്ത്യൻ ബൗളേഴ്‌സ് മുന്നിൽ LBW   വഴി പുറത്താകുന്ന ഇരുപത്തിയഞ്ചാം ബാറ്സ്മനാനാണ് ജോ റൂട്ട്

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ സ്പിന്നർമാരുടെ ആധിപത്യം നമുക്ക് വ്യക്തമായി കാണാം .നാല്  ടെസ്റ്റുകളുടെ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഇന്ത്യന്‍ ഓഫ്‌ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് . 30 വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിനും പരമ്പരയിൽ 3 ടെസ്റ്റിൽ നിന്ന് 25 വീഴ്ത്തിയ അക്ഷർ പട്ടേലും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്തത് .അതേസമയം  18 വിക്കറ്റുകളുമായി ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ചാണ് വിക്കറ്റ് വേട്ടക്കാരിൽ മൂന്നാംസ്ഥാനത്ത്.

Previous articleസ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ കളിക്കുവാൻ ഇംഗ്ലണ്ടിന് അറിയില്ല അതാണ് സത്യം :വിമർശനവുമായി മുൻ നായകൻ ആൻഡ്രൂ സ്‌ട്രോസ്
Next articleസ്റ്റമ്പിന് നേരെ എറിഞ്ഞ പന്ത് കൊണ്ടത് ജോ റൂട്ടിന് : ക്ഷമ ചോദിച്ച് നായകൻ വിരാട് കോഹ്ലി – കാണാം വീഡിയോ