അച്ഛനെ വീഴ്ത്തിയിട്ടുണ്ട്, പിന്നല്ലേ മകൻ. അശ്വിന്റെ മാജിക് ബോളിൽ മകൻ ചന്ദർപോളും ഭസ്മം.

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഒരു മാജിക് ബോളിലൂടെ ടാഗനരെയൻ ചന്ദർപോളിന്റെ കുറ്റിതെറിപ്പിച്ച് രവിചന്ദ്രൻ അശ്വിൻ. ഒരു ഓഫ് സ്പിന്നറുടെ മാജിക് ബോളിലൂടെ ആയിരുന്നു അശ്വിൻ ചന്ദർപോന്റെ കുറ്റി പിഴുതെറിഞ്ഞത്. മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ ഇന്ത്യൻ സീമർമാർക്കെതിരെ അതിസൂക്ഷ്മമായി ആണ് വിൻഡിസ് ഓപ്പണർമാർ കളിച്ചത്. എന്നാൽ അതിനുശേഷമായിരുന്നു രവിചന്ദ്രൻ അശ്വിൻ തന്നെ മാസ്മരിക ബോളിങ്ങുമായി ക്രീസിലെത്തിയത്.

മത്സരത്തിന്റെ പതിമൂന്നാം ഓവറിലെ അഞ്ചാം പന്തിലാണ് അശ്വിൻ ചന്ദർപോന്റെ വിക്കറ്റ് പിഴുതെറിഞ്ഞത്. വളരെ മൃദുവായി ടോസ് ചെയ്തറിഞ്ഞ പന്ത് ചന്ദർപോൾ പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കൃത്യമായ ലൈനിലെത്തിയ പന്ത് ചന്ദർപോളിന്റെ ബാറ്റിൽ കൊള്ളാതെ സ്റ്റമ്പ്‌ പിഴുതെറിഞ്ഞു. ഇതോടുകൂടി മത്സരത്തിൽ വലിയ പ്രതീക്ഷയായിരുന്ന ചന്ദർപോൾ കൂടാരം കയറുകയായിരുന്നു. മത്സരത്തിൽ 44 പന്തുകൾ നേരിട്ട് ചന്ദർപോൾ 12 റൺസ് ആണ് നേടിയത്.

ടാഗനരെയൻ ചന്ദർപോളിന്റെ വിക്കറ്റ് സ്വന്തമാക്കിയതോടെ ഒരു അവിശ്വസനീയ നേട്ടം തന്നെയാണ് അശ്വിൻ സ്വന്തമാക്കിയിരിക്കുന്നത്. മുൻപ് ടാഗനരെയന്റെ പിതാവ് ശിവനരെയ്ൻ ടാഗനരെയൻ ചന്ദർപോളിന്റെ വിക്കറ്റും അശ്വിൻ സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 4 തവണ ശിവനരെയ്ന്‍ ചന്ദ്രപോളിനെ അശ്വിന്‍ പുറത്താക്കിയട്ടുണ്ട്.

എന്തായാലും സ്വപ്നതുല്യമായ തുടക്കം തന്നെയാണ് അശ്വിന് ടെസ്റ്റ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. മത്സരത്തിൽ ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിൻഡീസ് ഇന്ത്യൻ പേസ് ബോളർമാർക്കെതിരെ അതിസൂക്ഷ്മമായി ആണ് പൊരുതുന്നത്. സിറാജിനും ഉനാദ്കാട്ടിനുമേതിരെ ആദ്യ ഓവറുകളിൽ പ്രതിരോധത്തിന്റെ കോട്ട തന്നെയായിരുന്നു ബ്രാത്വെയ്റ്റും ടാഗനരെയൻ ചന്ദർപോളും തീർത്തത്.

ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരം തന്നെയാണ് ഡൊമെനിക്കയിൽ നടക്കുന്നത്. തകർപ്പൻ ടെസ്റ്റ് വിജയം സ്വന്തമാക്കിയ ശേഷം ഏകദിന പരമ്പരയിലേക്ക് കടക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യക്കായി ജെയിസ്വാളും ഇഷാൻ കിഷനും മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഇവർക്കൊപ്പം സീനിയർ താരങ്ങളുമടങ്ങുന്ന വലിയ ടീം തന്നെയാണ് ഇന്ത്യ മത്സരത്തിനായി അണിയിച്ചൊരുക്കിയിരിക്കുന്നത്.

Previous articleടോസ് ഭാഗ്യം വിന്‍ഡീസിന്. ഇന്ത്യന്‍ ടീമില്‍ 2 അരങ്ങേറ്റം
Next articleപിന്നിലേക്കോടി ഒറ്റക്കയ്യിൽ അത്ഭുതക്യാച്ചുമായി സിറാജ്. ഞെട്ടലോടെ വിൻഡിസ് ഡഗ്ഔട്ട്‌.