ഹൈദരബാദില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കവുമായി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും സ്പിന്‍ എത്തിയതോടെ ഇംഗ്ലണ്ട് പതറി. വിക്കറ്റ് നഷ്ടമില്ലാത്ത 55 എന്ന നിലയില്‍ നിന്നും 60 ന് 3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു.
ബെന്‍ ഡക്കറ്റിനെ (35) വീഴ്ത്തി അശ്വിനാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഒലി പോപ്പിനെ (1) വീഴ്ത്തി ജഡേജയും പങ്കുചേര്‍ന്നു. സാക്ക് ക്രോളിയെ (20) സിറാജിന്‍റെ കൈകളില്‍ എത്തിച്ച് അശ്വിന്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു.
ഈ വിക്കറ്റോടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 150 വിക്കറ്റെന്ന നേട്ടം രവിചന്ദ്ര അശ്വിന്‍ സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം 150 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് എത്തുന്നത്. 169 വിക്കറ്റം വീതം ഉള്ള പാറ്റ് കമ്മിന്‍സും നഥാന്‍ ലയണുമാണ് ഒന്നാം സ്ഥാനത്ത്. അശ്വിനാണ് രണ്ടാം സ്ഥാനം. 91 വിക്കറ്റുമായി ബുംറയാണ് ഇന്ത്യക്കാരില്‍ രണ്ടാമത്.
Player | Mat | Inns | Wkts | BBI | BBM | Ave | Econ |
---|---|---|---|---|---|---|---|
PJ Cummins | 40 | 73 | 169 | 6/91 | 10/97 | 22.05 | 2.90 |
NM Lyon | 41 | 73 | 169 | 8/64 | 11/99 | 27.97 | 2.76 |
R Ashwin | 31 | 58 | 150 | 7/71 | 12/131 | 19.44 | 2.54 |
MA Starc | 36 | 68 | 137 | 6/66 | 9/97 | 26.56 | 3.43 |