അത് 100 വർഷത്തിനിടയിലെ അപൂർവ്വ വിക്കറ്റ് : സ്വന്തം റെക്കോർഡ് പോലും അറിയാതെ അശ്വിൻ

images 2021 02 09T092400.765

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വങ്ങളില്‍  അത്യഅപൂര്‍വമായ ഒരു  റെക്കോഡ് സ്വന്തം പേരിലാക്കി   ഇന്ത്യന്‍ ഓഫ്‌  സ്പിന്നര്‍  രവിചന്ദ്രൻ അശ്വിൻ . 100 വര്‍ഷത്തിനിടെ ഒരു ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ബാറ്റ്‌സ്മാനെ മടക്കിയയക്കുന്ന സ്പിന്നറെന്ന  അപൂർവ നേട്ടമാണ് താരം ചെപ്പോക്കിൽ  സ്വന്തമാക്കിയത് .
മൂന്ന് സ്പിന്നര്‍മാര്‍ മാത്രമാണ് ഇത്തരത്തില്‍  മുൻപ്‌  ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് വീഴ്ത്തിയിട്ടുള്ളൂ. അവസാന രണ്ട് തവണയും ഇത്  ടെസ്റ്റിൽ സംഭവിച്ചത് ഏകദേശം  100 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് മാത്രം.  അതായത് 113 വർഷങ്ങൾ ശേഷമാണ് മുൻപ് സമാനമായി സ്പിന്നർ ഒരു വിക്കറ്റ് നേടിയത് .

ചെപ്പോക്ക് ടെസ്റ്റിനിടെ നാലാം ദിനമാണ് ഐതിഹാസിക നേട്ടത്തിന്  ക്രിക്കറ്റ് ലോകം സാക്ഷിയായത് .ചെന്നൈ ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണർ  റോറി
ബേണ്‍സിനെ ഔട്ട്‌ ആക്കിയപ്പോൾ ആണ്  അശ്വിന്‍ ചരിത്രത്തില്‍ ഇടം നേടിയത്. ആദ്യ പന്തില്‍ തന്നെ  ഇംഗ്ലണ്ട് ഓപ്പണിങ് താരത്തെ അശ്വിന്‍ സ്ലിപ്പില്‍ അജിന്‍ക്യ  രഹാനെയുടെ കൈകളിൽ എത്തിച്ചു

1907ലാണ് അവസാനമായി  ക്രിക്കറ്റ് ചരിത്രത്തിൽ  ഇങ്ങനെ സംഭവിച്ചത്. ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നറായിരുന്ന ബെര്‍ട്ട് വോള്‍ഗര്‍ ഇംഗ്ലണ്ടിന്റെ ടോം ഹയ്‌വാര്‍ഡിനെ ആദ്യ പന്തിൽ  പുറത്താക്കി. മത്സരത്തിലെ തന്നെ ആദ്യ പന്തായിരുന്നു അത്. ഇതിന് മുൻപ് 1888 ആഷസിലാണ്  ഇംഗ്ലീഷ് സ്പിന്നര്‍ ബോബി പീല്‍ ആയിരുന്നു ഈ  നേട്ടം ആദ്യമായി സ്വന്തമാക്കിയത് .
താരവും ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുകയായിരുന്നു .

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

അതേസമയം ഇതൊരു അപൂർവ റെക്കോർഡാണെന്ന് തനിക്ക്  അറിയില്ലായിരുന്നുവെന്ന് അശ്വിന്‍ നാലാം ദിവസത്തിന് ശേഷം ബിസിസിഐ ടിവിയില്‍ സംസാരിക്കവെ വ്യക്തമാക്കി . ഇന്നലത്തെ മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തിയ ശേഷം ടീം മാനേജ്‌മെന്റാണ് ഇക്കാര്യം തന്നെ  അറിയിച്ചതെന്നും രവിചന്ദ്രൻ  അശ്വിന്‍ വെളിപ്പെടുത്തി .

Scroll to Top