മൂന്നാം ദിനം ഇംഗ്ലണ്ടിനെ വീഴ്ത്തി കൊഹ്‌ലിപ്പട : പരമ്പര 3-1 സ്വന്തമാക്കി ടീം ഇന്ത്യ – ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് കുതിപ്പ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര  ടീം ഇന്ത്യ കരസ്ഥമാക്കി . അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 25 റണ്‍സിനും തോല്‍പ്പിച്ചാണ്  ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ജയത്തോടെ നാല് മത്സരങ്ങളുടെ  ടെസ്റ്റ് പരമ്പര ഇന്ത്യ  3-1ന് നേടി .ഇന്ത്യൻ മണ്ണിൽ തുടർച്ചയായ 12 ആം പരമ്പര നേട്ടമാണ് ടീം ഇന്ത്യ നേടിയത് .
സ്‌കോര്‍ ഇംഗ്ലണ്ട്: 205, 135 & ഇന്ത്യ 365. 

പരമ്പരയിൽ ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് വിജയം സ്വന്തമാക്കുവാൻ കഴിഞ്ഞത് . ചെപ്പോക്ക്  സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റും ശേഷം അഹമ്മദാബില്‍ നടന്ന രണ്ട് ടെസ്റ്റുകളും ഇന്ത്യ ജയം
പിടിച്ചെടുത്തു .മൊട്ടേറയിൽ നടന്ന പിങ്ക് ബോൾ ഡേ :നൈറ്റ്‌ ടെസ്റ്റും ഇന്ത്യ ജയിച്ചിരുന്നു.

മൂന്നാം ദിനം 160 റൺസിന്റെ പടുകൂറ്റൻ ലീഡ് സ്വന്തമാക്കിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിലും ബാറ്റിംഗ് മറുപടി നൽകുവാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല .
സാക് ക്രൗളി (5), ഡൊമിനിക് സിബ്ലി (3), ജോണി ബെയര്‍സ്‌റ്റോ (0), ബെന്‍ സ്‌റ്റോക്‌സ് (2) എന്നിവര്‍ തുടക്കത്തിലേ കൂടാരം  കയറിയതോടെ ഇംഗ്ലണ്ട് വീണ്ടും തോൽവി മണത്തു .ക്രൗളിയെ അശ്വിന്‍ സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചു. ബെയര്‍‌സ്റ്റോയാവട്ടെ അശ്വിന്റെ തൊട്ടടുത്ത പന്തില്‍ വിക്കറ്റ് ലെഗ് ഗള്ളിയില്‍ രോഹിത്തിന് ക്യാച്ച് സമ്മാനിച്ചു. സിബ്ലി, സ്‌റ്റോക്‌സ് എന്നിവരായിരുന്നു അക്‌സറിന്റെ ഇര. സിബ്ലിയെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കൈപ്പിടിയിലൊതുക്കി. സ്റ്റോക്‌സ് സ്വീപ് ഷോട്ടിന് ശ്രമിക്കുമ്പോള്‍ ലെഗ് ഗള്ളിയില്‍ കോലിക്ക് ക്യാച്ച് നൽകി മടങ്ങി .

ശേഷം അഞ്ചാം വിക്കറ്റിൽ  35 റൺസ് കൂട്ടുകെട്ട്  ഉയർത്തിയ റൂട്ട് : പോപ്പ് സഖ്യത്തെ ഇന്ത്യൻ സ്പിന്നർമാർ പുറത്താക്കിയതോടെ ഇംഗ്ലണ്ടിനെ പതനം പെട്ടന്നായിരുന്നു .ബെന്‍ ഫോക്‌സിനേയും (13), ഡൊമിനിക് ബെസ്സ് (2) എന്നിവരെ അക്‌സര്‍ പുറത്താക്കി. ലീച്ചാവട്ടെ അശ്വിന്റെ മുന്നിലും കീഴടങ്ങി. അതേ ഓവറില്‍ ലോറന്‍സിനെ ബൗള്‍ഡാക്കി അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി .അശ്വിന്റെ കരിയറിലെ മുപ്പതാം 5  വിക്കറ്റ് നേട്ടമാണിത് .രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്  ഡാനിയേല്‍ ലോറന്‍സിന്റെ (50) റൺസ് മാത്രമാണ് ആശ്വാസമായത് .

നേരത്തെ മൂന്നാം ദിനം  ബാറ്റിംഗ് പുനരാരംഭിച്ച  അക്ഷർ  പട്ടേൽ : വാഷിംഗ്‌ടൺ സുന്ദർ സഖ്യം സ്കോറിങ് ഉയർത്തി .എട്ടാം വിക്കറ്റിൽ 106 റൺസ് അടിച്ച  അക്ഷർ : സുന്ദർ ജോഡി പിരിഞ്ഞത്  43  റൺസ് എടുത്ത അക്ഷർ പട്ടേൽ റൺ ഔട്ടായതോടെയാണ് .
ശേഷം  2  വിക്കറ്റുകൾ പെട്ടന്ന് നഷ്ടമായ ഇന്ത്യൻ ബാറ്റിംഗ് 365 റൺസിൽ അവസാനിച്ചു .96  റൺസുമായി വാഷിംഗ്‌ടൺ സുന്ദർ പുറത്താവാതെ നിന്നു .ആദ്യ ഇന്നിങ്സിൽ 160 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത് .

പരമ്പരയിൽ 32 വിക്കറ്റുകൾ നേടിയ  രവിചന്ദ്രൻ അശ്വിനാണ് പരമ്പരയിലെ താരം .ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ താരം സെഞ്ച്വറി അടിച്ചിരുന്നു .ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ റിഷാബ് പന്താണ് കളിയിലെ മാൻ ഓഫ്  ദി മാച്ച് .

Previous articleവാലറ്റം തുണച്ചില്ല : 96 റൺസിൽ പുറത്താകാതെ നിന്ന് വാഷിംഗ്‌ടൺ സുന്ദർ – ചരിത്രത്തിൽ ഇപ്രകാരം സെഞ്ച്വറി നഷ്ടമായ നാലാം ഇന്ത്യൻ താരം
Next articleഅരങ്ങേറ്റ പരമ്പരയിൽ വിസ്മയമായി അക്ഷർ പട്ടേൽ :മറികടന്നത് അപൂർവ്വ റെക്കോർഡുകൾ