അരങ്ങേറ്റ പരമ്പരയിൽ വിസ്മയമായി അക്ഷർ പട്ടേൽ :മറികടന്നത് അപൂർവ്വ റെക്കോർഡുകൾ

ഇന്ന് അവസാനിച്ച ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ത്യൻ  ഇടംകൈയൻ സ്പിന്നർ അക്ഷർ പട്ടേലിന് ഒരിക്കലും മറക്കാനാവാത്ത ഒന്നായി മാറി .
അരങ്ങേറ്റ ടെസ്റ്റ്  പരമ്പരയിൽ താരം മിന്നും ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത് .ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റ് പരമ്പരയില്‍ മൂന്നെണ്ണത്തിലാണ് താരം കളിച്ചത്. പരിക്ക് കാരണം ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ചെപ്പോക്കിൽ  നടന്ന രണ്ടാം ടെസ്റ്റില്‍  അരങ്ങേറിയ താരം പരമ്പരയില്‍ ഒന്നാകെ 27 വിക്കറ്റുകളാണ് നേടിയത് .

ഈ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ അക്ഷർ  പട്ടേൽ രണ്ടാം സ്ഥാനത്താണ് . പരമ്പരയിൽ 32 വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ്  പട്ടികയിൽ ഒന്നാമത്  രവിചന്ദ്രൻ അശ്വിൻ തന്നെയാണ് പരമ്പരയിലെ മാൻ ഓഫ് ദി  സീരീസ് നേട്ടവും നേടിയത് .അരങ്ങേറ്റ പരമ്പരയിൽ ഒട്ടനവധി അപൂർവ്വ റെക്കോർഡുകളും താരം സ്വന്തം പേരിലാക്കി .മൂന്ന് മത്സരം എങ്കിലുമുള്ള പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി അക്ഷർ പട്ടേൽ .
മുന്‍ ശ്രീലങ്കന്‍ താരം അജന്ത മെന്‍ഡിസിനെയാണ് അക്ഷർ പട്ടേൽ  പിന്തള്ളിയത്. 2008ല്‍ ഇന്ത്യക്കെതിരായ   പരമ്പരയിൽ താരം 26 വിക്കറ്റുകള്‍ നേടിയിരുന്നു.മെൻഡിസ് നേടിയ ഈ  റെക്കോർഡാണിപ്പോൾ തകർത്തത് .

മൊട്ടേറ ടെസ്റ്റിൽ മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ ഡോം ബെസ്സിനെ പുറത്താക്കിയാണ് അക്ഷർ   അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ അഞ്ച് ഇന്നിങ്‌സുകളിലും നാലോ അതിലധികമോ വിക്കറ്റുള്‍ സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് അക്ഷർ ഇതോടെ . ചെന്നൈയില്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റാണ്  അക്ഷർ  നേടിയത്. രണ്ടാം ഇന്നിങ്‌സില്‍  താരം അഞ്ച് വിക്കറ്റ് നേടി. 

പരമ്പരയിൽ അക്ഷറിന്റെ ബൗളിംഗ് പ്രകടനം പരിശോധിക്കാം :

ചെപ്പോക്ക് ടെസ്റ്റ് : 2 വിക്കറ്റ്സ് & 5 വിക്കറ്റ്സ്
മൊട്ടേറ പിങ്ക്  ബോൾ ടെസ്റ്റ് : 6 വിക്കറ്റ് & 5വിക്കറ്റ്
മോട്ടേറ നാലാം ടെസ്റ്റ് : 4 വിക്കറ്റ് & 5 വിക്കറ്റ്