മികച്ച ഫോമിലുള്ള അവൻ എന്തുകൊണ്ട് ഇന്ത്യൻ സ്‌ക്വാഡിൽ ഇല്ല : രൂക്ഷ വിമർശനവുമായി നെഹ്റ

വരാനിരിക്കുന്ന  കിവീസ് എതിരായ ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരത്തിനും ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് പ്രേമികളും മുൻ താരങ്ങളും ഒരേ സ്വരത്തിൽ വിമർശനം ഉന്നയിക്കുന്നത് യുവ ഓപ്പണർ പൃഥി  ഷാക്ക് ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡിൽ ഇടം കൊടുക്കാത്തതിനെ തുടർന്നാണ് .കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിംഗ്സില്‍ നാലു റണ്‍സിനും പൃഥ്വി ഷാ പുറത്തായിരുന്നു.
ഇതിന് ശേഷം ടീമിൽ നിന്ന് പുറത്തായ ഷാ ഇക്കഴിഞ്ഞ ഐപിഎല്ലിൽ മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു .

ഇപ്പോൾ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിക്ക് എതിരെ രൂക്ഷ വിമർശനമാണ് മുൻ പേസർ ആശിഷ് നെഹ്റ ഉന്നയിക്കുന്നത് . കേവലം ഒരു ടെസ്റ്റിലെ  മോശം പ്രകടനം കാരണം  ഒരു കളിക്കാരനെ ടീമിൽ നിന്ന് മാറ്റിനിർത്തുന്നത് ശരിയല്ല എന്നാണ് നെഹ്റ പറയുന്നത് .

അയാള്‍ക്ക് 30-40 ടെസ്റ്റുകളുടെ അനുഭവ സമ്പത്തൊന്നുമില്ല .കേവലം ഒരു ടെസ്റ്റിലെ മോശം പ്രകടനം കാരണം അവനിപ്പോൾ ഇംഗ്ലണ്ട്  എതിരായ വരുന്ന ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായി . ഒരുപക്ഷേ പൃഥ്വിയുടെ ടെക്നിക്കിലെ പോരായ്മകളുടെ പേരിലാവും  അയാളെ ഒഴിവാക്കിയത്. ഏതൊരു ബാറ്റ്സ്മാനും പുതിയ സാഹചര്യങ്ങളില്‍ ബാറ്റിങ്ങിൽ  പൊരുത്തപ്പെടാന്‍  സമയമെടുക്കും .
പക്ഷേ അതാരും മനസ്സിലാക്കുന്നില്ല .ഒരു ടെസ്റ്റില്‍ പരാജയപ്പെടതിന്‍റെ പേരില്‍ അയാളെ പൂര്‍ണമായും ഒഴിവാക്കിയത് കടന്ന കൈയായിപ്പോയി. ഐപിഎല്ലിൽ മികച്ച പ്രകടനത്തിന് ശേഷവും അദ്ദേഹം ടീമിൽ ഇടം ലഭിക്കാതെ പോയത് വളരെ വിഷമിപ്പിക്കുന്ന ഒന്നാണ് ” നെഹ്റ തന്റെ അഭിപ്രായം വിശദമാക്കി .

ഇത്തവണത്തെ ഐപിൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീം കളിച്ച 8 മത്സരങ്ങളിൽ ആറിലും  വിജയം നേടി പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിരുന്നു .ഡൽഹി ടീമിന്റെ കുതിപ്പിൽ ഏറെ സഹായകമായ പൃഥ്വി  ഷാ 8 കളികളിൽ നിന്നായി 308 റൺസ് അടിച്ചെടുത്തിരുന്നു .ഐപിൽ മുൻപ്‌ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ താരം 800 അധികം റൺസ് നേടി .

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല.

Previous articleഒടുവിൽ ആ സന്തോഷ വാർത്തയെത്തി സൗത്താഫ്രിക്കൻ ജേഴ്സിൽ കളിയ്ക്കാൻ ഡിവില്ലേഴ്‌സ് എത്തുന്നു – സൂചന നൽകി സ്മിത്ത്
Next articleഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ അത്ഭുത താരമായി അര്‍സാന്‍ നാഗ്വസ്വല്ല : ഐപിൽ പോലും കളിച്ചിട്ടില്ലാത്ത താരം ആരെന്ന് അറിയാം