ഒടുവിൽ ആ സന്തോഷ വാർത്തയെത്തി സൗത്താഫ്രിക്കൻ ജേഴ്സിൽ കളിയ്ക്കാൻ ഡിവില്ലേഴ്‌സ് എത്തുന്നു – സൂചന നൽകി സ്മിത്ത്

ഇക്കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് ലോകത്തെ ഏറ്റവും സജീവ ചർച്ചകളിൽ ഒന്നാണ് മുൻ സൗത്താഫ്രിക്കൻ ഇതിഹാസ താരം ഡിവില്ലേഴ്സിന്റെ അന്തർസട്രാ ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവ് എപ്പോൾ എന്നത് .2018ൽ അവിചാരിതമായി വിരമിച്ച താരം പിന്നീട് പല ഫ്രാഞ്ചൈസി  ടൂർണമെന്റുകളിലും ഭാഗമായി മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു .ഇത്തവണത്തെ ഐപിൽ സീസണിലും താരം ബാംഗ്ലൂർ ടീമിന്റെ ബാറ്റിംഗ് രക്ഷകനായിരുന്നു .

ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം എ ബി ഡിവില്ലിയേഴ്‌സ് അടുത്തമാസത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയേക്കും എന്നാണ് അറിയുവാൻ കഴിയുന്നത്  സൗത്താഫ്രിക്ക  ക്രിക്കറ്റ് ടീം ഡയറക്ടര്‍ ഗ്രെയിം സ്മിത്താണ് വിന്‍ഡീസ് പര്യടനത്തോടെ  ചില മുൻ താരങ്ങൾ ടീമില്‍  ഉടനെ തിരിച്ചെത്തുമെന്ന് സൂചന നല്‍കിയത്. ഡിവില്ലിയേഴ്‌സിനൊപ്പം ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും സ്പിന്നര്‍ ഇമ്രാന്‍ താഹിറും  വൈകാതെ ടീമില്‍ തിരിച്ചെത്തിയേക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .വരാനിരിക്കുന്ന ടി:20 ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ വാർത്തെടുക്കുക എന്ന ലക്ഷ്യവും സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനുണ്ട് .

ഇക്കഴിഞ്ഞ ഐപിഎല്ലിൽ  ബാംഗ്ലൂർ വിക്കറ്റ് കീപ്പർ കൂടിയയായ ഡിവില്ലേഴ്‌സ് ഏഴ് മത്സരങ്ങളില്‍ നിന്നും 51.75 ശരാശരിയില്‍ 207 റണ്‍സ് അടിച്ചെടുത്തിരുന്നു .സീസണിൽ ഒരു മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും നേടിയ താരം ഐപിൽ കരിയറിലെ 5000 റൺസ് നേട്ടവും സ്വന്തമാക്കിയിരുന്നു .
ചെന്നൈ സൂപ്പർ കിങ്‌സ് താരം ഇമ്രാൻ താഹിർ സീസണിലെ ഒരൊറ്റ ഐപിൽ  മത്സരത്തിൽ മാത്രം കളിച്ചിരുന്നുള്ളു .
ആഴ്ചകൾ മുൻപ് സൗത്താഫ്രിക്കൻ ടീം ക്യാപ്റ്റൻ സ്ഥാനത്ത്  മാറ്റിയ ഡികോക്ക് കൂടി ബാറ്റിംഗ് ഫോം കണ്ടെത്തിയതോടെ  ഡിവില്ലിയേഴ്സ് അടക്കമുള്ള പ്രമുഖ  താരങ്ങളുടെ തിരിച്ചുവരവ് മോശം ഫോമിലുള്ള സൗത്താഫ്രിക്കയ്ക്ക് ഗുണകരമാകുമെന്നാണ്  ആരാധകർ
പ്രതീക്ഷിക്കുന്നത് .