ഷമി ലോകകപ്പ് ടീമിൽ വേണ്ട; പകരം വേറെ ആളുണ്ട് ; ആശീഷ് നെഹ്റ

images 16 3

ഈ വർഷം ഒക്ടോബറിലാണ് ഓസ്ട്രേലിയയിൽ വച്ച് ട്വൻ്റി 20 ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യ ഇത്തവണ കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രമായിരിക്കും കളത്തിലിറങ്ങുക. അതിൻ്റെ എല്ലാം ഒരുക്കത്തിൻ്റെ ഭാഗമായി ലോകകപ്പിന് മുമ്പ് ഒരുപാട് പരമ്പരകൾ ഇന്ത്യ കളിക്കുന്നുണ്ട്.

ലോകകപ്പിന് മുമ്പ് നടക്കുന്ന പരമ്പരകളെ അടിസ്ഥാനമാക്കിയായിരിക്കും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുക. അതിനു മുന്നോടിയായി കഴിവു തെളിയിക്കുവാൻ ഇന്ത്യൻ മാനേജ്മെൻ്റ് നിരവധി പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്. ഇന്നലെ അവസാനിച്ച ദക്ഷിണാഫ്രിക്കയും ആയുള്ള ട്വൻ്റി 20 പരമ്പരയിലും ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ യുവതാരങ്ങൾക്ക് ബിസിസിഐ അവസരം നൽകിയിരുന്നു.

images 18 3



എന്നാൽ ഇന്ത്യയുടെ മുതിർന്ന പേസർ മുഹമ്മദ് ഷമി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടില്ല എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ലോകകപ്പ് ടീമിൽ ഷമി സ്ഥാനം നേടുവാൻ സാധ്യത കുറവാണെന്നാണ് ഐപിഎല്ലിലെ ഷമി കളിച്ച ഗുജറാത്ത് ടൈറ്റൻസിൻ്റെ പരിശീലകൻ ആശിശ് നെഹ്റ.”അദ്ദേഹം ഇപ്പോൾ ട്വെൻ്റി 20 ലോകകപ്പിനുള്ള പ്ലാനുകളിൽ ഇല്ലെന്ന് തോന്നുന്നു. പക്ഷേ, മാനേജ്‌മെന്റിന് ഷമിയെ ആവശ്യമാണെങ്കിൽ, ഒരു ബൗളർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവുകൾ നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹം ടി20 ലോകകപ്പ് കളിച്ചില്ലെങ്കിൽ എനിക്ക് മനസ്സിലാകും. അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് തുടരും, യുവ കളിക്കാർക്ക് അവസരം നൽകണമെങ്കിൽ പോലും, അടുത്ത വർഷം നടക്കുന്ന 50 ഓവർ ലോകകപ്പിനായി അവർ തീർച്ചയായും അവനെ പരിഗണിക്കണം.

See also  എന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെൽ. വിശാഖപട്ടണത്തെ സ്പെല്ലിനെ പറ്റി അശ്വിൻ.
images 17 5


ഞങ്ങൾക്ക് ഈ വർഷം അധികം ഏകദിനങ്ങളൊന്നുമില്ല, ഐപിഎല്ലിന് ശേഷം ഇപ്പോൾ ഷമി വിശ്രമത്തിലാണ്. ടെസ്റ്റ് മത്സരത്തിന് ശേഷം 50 ഓവർ മത്സരങ്ങൾക്കായി ഇന്ത്യക്ക് അദ്ദേഹത്തെ ഇംഗ്ലണ്ടിൽ കളിക്കാം. മികച്ച നിലവാരമുള്ള ഒരാൾക്കെതിരെ നിങ്ങൾ മൂന്ന് ഏകദിന മത്സരങ്ങൾ കളിക്കും. ഇംഗ്ലണ്ടിനെപ്പോലുള്ള വൈറ്റ് ബോൾ ടീം, അവരെ തോൽപ്പിക്കാൻ നിങ്ങൾ തീർച്ചയായും ഇഷ്ടപ്പെടും. അതിന് നിങ്ങളുടെ മികച്ച ബൗളർമാരെ വേണം. ഞാൻ തീർച്ചയായും ഷമിയെ ആ ടീമിൽ എടുക്കും.”- നെഹ്റ പറഞ്ഞു.

Scroll to Top