കണ്ണീരുമായി പുരസ്കാരം എറ്റുവാങ്ങി മലയാളി താരം. കളിയിലെ താരം ആശ ശോഭന

shobhna asha

2024 വുമണ്‍സ് ലീഗ് രണ്ടാം പോരാട്ടത്തില്‍, യുപി വാരിയേഴ്സിനെ ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചു. 158 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുപിക്ക് നിശ്ചിത 20 ഓവറില്‍ 155 റണ്‍സില്‍ എത്താനാണ് സാധിച്ചത്.

2 റണ്‍സിന്‍റെ വിജയം ബാംഗ്ലൂര്‍ നേടുമ്പോള്‍ ടീമിന്‍റെ നെടുംതൂണായത് മലയാളി താരം ആശ ശോഭനയാണ്. 4 ഓവറില്‍ 22 റണ്‍സ് വഴങ്ങി 5 വിക്കറ്റ് നേടി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം വാങ്ങാന്‍ എത്തുമ്പോള്‍ ആശയുടെ കണ്ണ് നിറഞ്ഞിരുന്നു.

”ഒരുപാട് അധ്വാനവും പരിശ്രമവും ഇതിനുണ്ട്. ഞാന്‍ എന്‍റെ 5 വിക്കറ്റിനെപറ്റിയല്ല ചിന്തിക്കുന്നത്. ഞങ്ങള്‍ ഞങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ആദ്യ കളി ജയിച്ചു. ആദ്യ വിജയത്തില്‍ എനിക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം. അതും ചിന്നസ്വാമിയില്‍ ”

17ാം ഓവറില്‍ 3 വിക്കറ്റ് വീഴ്ത്തിയാണ് ആശ മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കിയത്. അപകടകാരിയായ ഗ്രേസ് ഹാരിസിനെ ബൗള്‍ഡാക്കാന്‍ ആശക്ക് കഴിഞ്ഞു.

Read Also -  240 അടിച്ചാലും അവര്‍ അത് ചേസ് ചെയ്യും : കെല്‍ രാഹുല്‍

സാഹചര്യം ഇതുപോലെ ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ഒരുപാട് ഹോം വര്‍ക്ക് ചെയ്തു. ഗ്രേസ് സ്പിന്നിനെതിരെ ആക്രമിക്കുന്നത് കണ്ടു. സ്ലോ ലെങ്ങ്ത് ബോള്‍ എറിഞ്ഞാല്‍ ടോപ്പ് എഡ്ജോ ബൗള്‍ഡോ ആകുമെന്ന് ഞാന്‍ വിചാരിച്ചു. എനിക്ക് അടി കിട്ടാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ എനിക്ക് വിക്കറ്റ് കിട്ടുമെന്ന് ഉറപ്പായിരുന്നു ” പുരസ്കാരം വാങ്ങി ആശ ശോഭന പറഞ്ഞു.

Scroll to Top