ഒരു മത്സരത്തില്‍ 5 നോബോളുകള്‍. നാണക്കേടുമായി അര്‍ഷദീപ് സിങ്ങ്.

arshdeep no ball

ഇന്ത്യക്കെതിരെയുള്ള രണ്ടാം ടി20 യില്‍ ടോസ് നഷ്ടപ്പെട്ട ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ നോബോളുകള്‍ എറിഞ്ഞ് ശ്രീലങ്കന്‍ ബാറ്റര്‍മാരെ സഹായിച്ചു.

7 നോ ബോളുകളാണ് ഇന്ത്യന്‍ ബോളര്‍മാര്‍ എറിഞ്ഞത്. അതില്‍ 5 ഉം അര്‍ഷദീപിന്‍റെ വകയായിരുന്നു. തന്‍റെ ആദ്യ ഓവറില്‍ തുടര്‍ച്ചയായ മുന്നു നോബോളുകളാണ് അര്‍ഷദീപ് എറിഞ്ഞത്. അര്‍ഷദീപിന്റെ ആ ഒരൊറ്റ പന്തില്‍ നിന്ന് മാത്രം ലങ്കയ്ക്ക് കിട്ടിയത് 14 റണ്‍സാണ്. ആ ഓവറില്‍ ആകെ പിറന്നത് 19 റണ്‍സും.

20230105 205416

തന്‍റെ രണ്ടാം ഓവര്‍ എറിയാന്‍ വന്ന അര്‍ഷദീപ്, ആ ഓവറില്‍ 2 നോബോളുകള്‍ എറിഞ്ഞു. തന്‍റെ 2 ഓവറില്‍ 37 റണ്‍സാണ് പഞ്ചാബ് താരം വിട്ടുകൊടുത്തത്. ഹര്‍ഷല്‍ പട്ടേലിനു പകരമായാണ് താരം പ്ലേയിങ്ങ് ഇലവനില്‍ എത്തിയത്.

മത്സരത്തില്‍ അര്‍ഷദീപിനെ തേടി നാണക്കേടിന്‍റെ റെക്കോഡും എത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒരു ടി20 യില്‍ 5 നോ ബോളുകള്‍ എറിയുന്നത്. രാജ്യന്തര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ നോബോളുകള്‍ എറിഞ്ഞ താരം എന്ന റെക്കോഡും അര്‍ഷദീപിന്‍റെ പേരിലായി. 14 നോബോളുകളാണ് താരം ഇതുവരെ എറിഞ്ഞത്. 11 നോബോള്‍ എറിഞ്ഞ ഹസന്‍ അലിയാണ് രണ്ടാമത്.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
Scroll to Top