റെക്കോഡ് നേട്ടവുമായി അര്‍ഷദീപ് സിംഗ്. മറികടന്നത് ചഹലിനെ

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ ടി20 പോരാട്ടത്തില്‍ ചരിത്രം കുറിച്ച് അര്‍ഷദീപ് സിംഗ്. മത്സരത്തിന്‍റെ തുടക്കത്തില്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ ഇന്ത്യന്‍ പേസറിനു സാധിച്ചു.

ആദ്യ ഓവറില്‍ സോള്‍ട്ടിനെ (0) പുറത്താക്കിയപ്പോള്‍ രണ്ടാം ഓവറില്‍ ഡക്കറ്റിനെയാണ് (4) അര്‍ഷദീപ് പറഞ്ഞയച്ചത്. ഇതോടെ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡ് അര്‍ഷദീപ് സ്വന്തമാക്കി.

തന്‍റെ 61ാമത്തെ മത്സരത്തില്‍ 97 വിക്കറ്റുകള്‍ പിഴുതാണ് അര്‍ഷദീപിന്‍റെ ഈ റെക്കോഡ് നേട്ടം. ചഹലിനെയാണ് മറികടന്നത്. 2022 ലായിരുന്നു അര്‍ഷദീപിന്‍റെ അരങ്ങേറ്റം. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഈ പേസര്‍.

MOST WICKETS FOR INDIA IN T20Is

  • Arshdeep Singh – 97 in 61 T20Is
  • Yuzvendra Chahal – 96 in 80 T20Is
  • Bhuvneshwar Kumar – 90 in 87 T20Is
  • Jasprit Bumrah – 89 in 71 T20Is
Previous article“150 കിലോമീറ്റർ സ്പീഡിൽ വരുന്ന പന്തുകളെ നേരിട്ടിട്ടില്ലാത്തവരാണ് എന്നെ വിമർശിക്കുന്നത് “- ശ്രെയസ് അയ്യർ.
Next articleഇംഗ്ലണ്ടിനെതിരെ തുടക്കം മുതലാക്കാതെ സഞ്ജു. 20 പന്തിൽ 26 റൺസ് നേടി മടക്കം.