ബുമ്രയെയും മറികടന്ന് അർഷദീപ്. ഇന്ത്യയുടെ ട്വന്റി20 വിക്കറ്റ് വേട്ടക്കാരിൽ കുതിച്ചുചാട്ടം.

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടെ പേസർ അർഷദീപ് സിംഗ് കാഴ്ചവച്ചത്. മത്സരത്തിന്റെ അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടത് 25 റൺസായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച മാർക്കോ യാൻസനായിരുന്നു ക്രീസിൽ. എന്നാൽ ഓവറിൽ മികച്ച ബോളിംഗ് പ്രകടനവുമായി യാൻസനെ പുറത്താക്കാൻ അർഷദീപിന് സാധിച്ചു.

മികച്ച ബോളിംഗ് പ്രകടനത്തിലൂടെ 11 റൺസിന്റെ വിജയമാണ് ഇന്ത്യയ്ക്ക് അർഷദീപ് സിംഗ് നേടിക്കൊടുത്തത്. മത്സരത്തിൽ 3 വിക്കറ്റുകൾ അർഷദീപ് സിംഗ് സ്വന്തമാക്കുകയുണ്ടായി. ഇതോടെ വലിയൊരു നേട്ടമാണ് അർഷദീപ് ഇപ്പോൾ പേരിൽ ചേർത്തിരിക്കുന്നത്.

ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തിയ ബോളർമാരുടെ പട്ടികയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ അർഷദീപിന് സാധിച്ചു. നിലവിൽ ഇന്ത്യയുടെ സ്റ്റാർ പേസറായ ജസ്പ്രീത് ബുംറയെ പിന്തള്ളി ഈ ലിസ്റ്റിൽ അർഷദീപ് ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റിൽ 96 വിക്കറ്റുകൾ സ്വന്തമാക്കിയ യൂസ്വെന്ദ്ര ചഹലാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. 90 വിക്കറ്റുകൾ സ്വന്തമാക്കിയ പേസർ ഭുവനേശ്വർ കുമാർ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഭുവനേശ്വറിന്റെ ഒപ്പമെത്താൻ അർഷദീപിന് സാധിച്ചിട്ടുണ്ട്.

ഇതുവരെ ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റിൽ 90 വിക്കറ്റുകളാണ് ഈ സൂപ്പർ പേസർ സ്വന്തമാക്കിയത്. 89 വിക്കറ്റുകൾ സ്വന്തമാക്കിയ ജസ്പ്രീത് ബുംറയെയാണ് ഇപ്പോൾ അർഷദീപ് മറികടന്നിരിക്കുന്നത്. മാത്രമല്ല ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങളിൽ പവർപ്ലേയിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ ബോളർമാരുടെ ലിസ്റ്റിലും രണ്ടാം സ്ഥാനത്ത് അർഷദീപ് നിൽക്കുന്നു. ഇതുവരെ ഇന്ത്യക്കായി പവർപ്ലേ ഓവറുകളിൽ 37 വിക്കറ്റുകളാണ് അർഷദീപ് സിംഗ് സ്വന്തമാക്കിയിട്ടുള്ളത്. 47 വിക്കറ്റുകൾ പവർപ്ലെയിൽ സ്വന്തമാക്കിയിട്ടുള്ള ഭുവനേശ്വർ കുമാറാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി തിലക് വർമ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 56 പന്തുകളിൽ 8 ബൗണ്ടറികളും 7 സിക്സറുകളുമടക്കം 107 റൺസാണ് തിലക് വർമ നേടിയത്. ഇതോടെ നിശ്ചിത 20 ഓവറുകളിൽ 219 എന്ന സ്കോറിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയത് ക്ലാസനും മാർക്കോ യാൻസനുമായിരുന്നു. ക്ലാസൻ 22 പന്തുകളിൽ 41 റൺസ് സ്വന്തമാക്കിയപ്പോൾ, യാൻസൺ 17 പന്തുകളിൽ 54 റൺസ് നേടി. എന്നാൽ വിജയത്തിന് തൊട്ടരികയെ ദക്ഷിണാഫ്രിക്ക വീഴുകയായിരുന്നു.

Previous articleഓസീസ് പേസർമാർക്ക് മുമ്പിൽ ഇന്ത്യൻ മുൻനിര വിയർക്കും. മുന്നറിയിപ്പ് നൽകി മുൻ ഓസീസ് താരം.