അച്ഛനേപ്പോലെ മകനും. രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറിയുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍.

images 2022 12 14T163248.630

രഞ്ജി ട്രോഫി ക്രിക്കറ്റ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടൂർണമെന്റിൽ രാജസ്ഥാൻ നേരിടുന്നത് ഗോവയെ ആണ്. ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ ഗോവയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.

ഗോവക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ തന്നെ തന്നെ രാജസ്ഥാനെതിരെ സെഞ്ചുറി നേടിയിരിക്കുകയാണ് അര്‍ജുന്‍. മത്സരത്തിൽ ഏഴാമൻ ആയിട്ടാണ് അർജുൻ ക്രീസിൽ എത്തിയത്.

images 2022 12 14T163300.628

178 പന്തുകളിൽ നിന്നുമാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. താരത്തിന്റെ ഇന്നിംഗ്സിൽ രണ്ട് സിക്സറുകൾ അടക്കം 15 ഫോറുകളും ഉൾപ്പെടുന്നു. സച്ചിൻ രഞ്ജി ട്രോഫിയിൽ അരങ്ങേറിയത് 1988 ഡിസംബറിലാണ്. സച്ചിനും ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു.

images 2022 12 14T163237.507

മുംബൈ ടീമിൽ അവസരം ലഭിക്കാതിരുന്നത് ആണ് ഗോവൻ ടീമിലേക്ക് അർജുൻ മാറിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ 8 വിക്കറ്റുകളും 20-20 ക്രിക്കറ്റിൽ 12 ക്രിക്കറ്റുകളും താരപുത്രൻ നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയുടെ തകർപ്പൻ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മുംബൈ ഇന്ത്യൻസ് ടീമിൽ താരത്തിന് കളിക്കാൻ അവസരം ലഭിക്കുമോ എന്നാണ് ആരാധകരുടെ ആകാംഷ.

Read Also -  "സ്വപ്നം പോലെ തോന്നുന്നു", സംഗക്കാര തന്റെ ബാറ്റ് ഉപയോഗിച്ചതിൽ സഞ്ജുവിന്റെ ആവേശം.
Scroll to Top