കോവിഡ് പ്രതിരോധത്തിനായി 100 കോടി രൂപ എങ്കിലും ബിസിസിഐ നൽകണമായിരുന്നു : രൂക്ഷ വിമർശനവുമായി മുൻ താരം

ഏറെ അവിചാരിതമായി ചില ടീമിലെ  താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും  കൊവിഡ് പിടിപെട്ടതോടെ ഐപിഎല്‍ പതിനാലാം  സീസണിലെ ശേഷിക്കുന്ന   മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിപ്പൊൾ .ബിസിസിഐക്ക് ഏകദേശം  2000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഈ മോശം സാഹചര്യത്തിൽ പ്രതീക്ഷിക്കപ്പെടുന്നത് .

അതേസമയം ഐപിൽ ഇന്ത്യയിൽ  തന്നെ ഇത്തവണ സംഘടിപ്പിക്കുവാനുള്ള ബിസിസിഐയുടെ വാശിയാണ് ഇപ്പോഴത്തെ എല്ലാവിധ പ്രശ്ങ്ങൾക്കും കാരണം എന്ന വാദവും ക്രിക്കറ്റ് ലോകത്തെ  പല  കോണുകളിൽ നിന്നും ഉയരുന്നുണ്ട് . വലിയ തോതിൽ കരുതല്‍ ധനശേഖരമുള്ള ബിസിസിഐ കൊവിഡ് ദുരിതാശ്വാസത്തിന് കുറഞ്ഞത് 100 കോടി രൂപയെങ്കിലും ഇന്ത്യക്കായി സംഭാവന  നല്‍കണമായിരുന്നു എന്ന് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ സുരീന്ദര്‍ ഖന്ന.  കഴിഞ്ഞ വർഷം വരെ ഖന്ന ഐപിൽ ഗവേണിങ് കൗൺസിലിൽ ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ
പ്രതിനിധിയായിരുന്നു .

” ഇപ്പോൾ ഐപിൽ മത്സരങ്ങൾ ബിസിസിഐ ഉപേക്ഷിച്ച പോലത്തെ അവസ്ഥയാണ് .ബിസിസിഐയെ സംബന്ധിച്ചിടത്തോളം നഷ്‌ടം അവരുടെ   ലാഭത്തില്‍ നിന്ന് മാത്രമാണ്. ഐപിഎല്‍ ടെലികാസ്റ്റര്‍ക്ക് ഇപ്പോഴും  ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്. ഇതുപോലുള്ള സമയത്ത് ധാർമ്മികവും സാമൂഹികവുമായ ഉത്തരവാദിത്തം നടപ്പിലാക്കാനുള്ള കരുതല്‍ ധനം ബിസിസിഐക്കുണ്ട് എന്നതാണ് സത്യം . ഐപിഎല്‍ നേരത്തെ തന്നെ റദ്ദാക്കേണ്ടതായിരുന്നു. അത് ഫ്രാഞ്ചൈസികളെങ്കിലും ഒരുവേള  വ്യക്തമാക്കണമായിരുന്നു. ലാഭത്തെ കുറിച്ച് മാത്രമേ അവര്‍ എപ്പോഴും  ചിന്തിക്കുന്നുള്ളോ ഇപ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെ കുറിച്ചോ അവരുടെ ദുഖത്തെ കുറിച്ചോ ആരും  ആലോചിക്കുന്നില്ലേ “മുൻ ഇന്ത്യൻ താരം തന്റെ വിമർശനം തുറന്ന് പറഞ്ഞു .

Previous articleഎവിടെയാണ് ബിസിസിഐ ക്ക് പിഴച്ചത് : ഐപിഎല്ലിലെ കോവിഡ് വ്യാപന കാരണം അറിയാം
Next articleഅവന്റെ കളി സയ്യിദ് അൻവറിന്റേത് പോലെ :ചെന്നൈ സൂപ്പർ കിങ്‌സ് താരത്തെ വാനോളം പുകഴ്ത്തി നെഹ്റ