എവിടെയാണ് ബിസിസിഐ ക്ക് പിഴച്ചത് : ഐപിഎല്ലിലെ കോവിഡ് വ്യാപന കാരണം അറിയാം

ഏറെ ആവേശത്തോടെ പുരോഗമിച്ച
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പകുതി മത്സരങ്ങൾ പൂർത്തിയായപ്പോയെ കൊറോണ വ്യാപനം കാരണം  ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് നിർത്തിവെക്കേണ്ടി വന്നത് ക്രിക്കറ്റ് പ്രേമികളെ ഏറെ നിരാശരാക്കി .
കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ പതിനാലാം സീസണ്‍ മത്സരങ്ങൾ എല്ലാം  അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കും പുറമെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അമിത് മിശ്രയ്‌ക്കും കഴിഞ്ഞ ദിവസം കൊവിഡ് കണ്ടെത്തി.

അതേസമയം  ഇത്തവണ ഐപിഎല്ലിലെ മത്സരങ്ങൾ  എല്ലാം ബിസിസിഐ പൂർണ്ണമായി ഉപേക്ഷിക്കുമോ എന്ന ആശങ്കയും ആരാധകർ പങ്കിടുന്നു .
ഏറെ സുരക്ഷിതം എന്ന് ബിസിസിഐ അവകാശപ്പെട്ട ഐപിഎല്ലിലെ ബയോ :ബബിൾ സംവിധാനം  എപ്രകാരം കൊറോണബാധ  പടരുവാൻ കാരണം ആയി എന്ന ചർച്ചകളും ക്രിക്കറ്റ് ലോകത്തിൽ ഏറെ സജീവമാണ് .
ഐപിഎല്ലില്‍ കൊവിഡ് പടര്‍ന്ന വഴി   ടൈംസ് ഓഫ് ഇന്ത്യ ഇന്നലെ വിശദമായ  റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു .

കഴിഞ്ഞ ആഴ്‌ച കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരം വരുൺ  ചക്രവർത്തി
തന്റെ ചുമലിലെ സ്‌കാനിംഗിനായി ആശുപത്രിയില്‍ പോയിരുന്നു .ഇവിടെ വച്ച് താരത്തിന് രോഗബാധയേറ്റ് എന്നാണ് ലഭിക്കുന്ന സൂചനകൾ . ശേഷം അഹമ്മദാബാദിലെ ടീം ഹോട്ടലില്‍ തിരിച്ചെത്തിയ താരം പേസ് ബൗളർ സന്ദീപ് വാര്യർക്ക് ഒപ്പം ഭക്ഷണം കഴിച്ചിരുന്നു . മെയ് ഒന്നിന് അരങ്ങേറിയ ഈ സംഭവത്തിന്‌ ശേഷം  ഇരുവരും മറ്റ്  താരങ്ങള്‍ക്കൊപ്പം പരിശീലന സെക്ഷൻ പൂർത്തിയാക്കി .ദിവസങ്ങൾ ശേഷം താരം സുഖം ഇല്ല എന്ന് റിപ്പോർട്ട് ചെയ്തു   വരുൺ ചക്രവർത്തിയെ കൊൽക്കത്ത ടീം  ഐസൊലേഷന്‍ ചെയ്‌തെങ്കിലും സന്ദീപ് പരിശീലനത്തിന് പോയി. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നെറ്റ് സെഷനും അവിടെ നടന്നിരുന്നു .മുൻപ് നിശ്ചയിച്ച പ്രകാരം ടീമുകളുടെ പരിശീലന സെക്ഷൻ നടന്നെങ്കിലും  ഇവിടെ ഈ അവസരത്തിലാണ് പ്രധാന  പ്രശ്നങ്ങൾക്കെല്ലാം  കാരണമായ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായത് എന്നാണ് ബിസിസിഐയുടെ നിഗമനം. നെറ്റ്‌സിനിടെ സന്ദീപ് വാര്യര്‍ ഡല്‍ഹി താരം അമിത് മിശ്രയുമായി കൂടിക്കാഴ്‌ച നടത്തി സംസാരിച്ചു എന്നാണ് ചില ബിസിസിഐ  അധികൃതർ പറയുന്നത് .

അതേസമയം താരങ്ങൾക്കിടയിൽ ഇത്രയേറെ കടുത്ത കോവിഡ് വ്യാപനം ഉണ്ടായ സാഹചര്യത്തിൽ വരാനിരിക്കുന്ന പരമ്പരകൾക്കും വരുന്ന ടി:20 ലോകകപ്പ് നടത്തിപ്പിലും കൂടുതൽ കർക്കശ നടപടികൾക്കായി ബിസിസിഐ പഠനം ആരംഭിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ