ഇന്ത്യൻ ക്രിക്കറ്റിൽ പുത്തൻ യുഗത്തിന് തുടക്കം കുറിച്ചാണ് ലിമിറ്റഡ് ഓവർ ടീമിന്റെ നായകനായി രോഹിത് ശർമ്മ എത്തിയത്. വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇന്ത്യൻ ക്രിക്കറ്റിനെ വളരെ അധികം പിടിച്ചുകുലുക്കുമ്പോൾ വരുന്ന ലോകകപ്പ് മുന്നിൽകണ്ട് മികച്ച ഒരു ടീമിനെ സൃഷ്ടിക്കുകയാണ് ക്യാപ്റ്റൻ രോഹിത്തിന് മുൻപിലുള്ള വെല്ലുവിളി.
സ്ഥിരം നായകനായി നിയമിതനായ ശേഷം വിൻഡീസ് എതിരായ ആദ്യത്തെ ഏകദിനത്തിൽ തന്നെ മാസ്മരിക ജയം സ്വന്തമാക്കാൻ കഴിഞ്ഞത് രോഹിത് ശർമ്മക്കും ആശ്വാസമാകുമ്പോൾ യുവ താരങ്ങളെ അടക്കം താരം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നത് വളരെ നിർണായകമാണ്. അതേസമയം ഇപ്പോൾ വിരാട് കോഹ്ലിയുടെയും ഒപ്പം രോഹിത്തിന്റെ ക്യാപ്റ്റൻസി ശൈലികളെ താരതമ്യം ചെയ്യുകയാണ് മുൻ ഇന്ത്യൻ താരമായ പ്രഗ്യാൻ ഓജ.
ടീമിലേക്ക് ആദ്യമായി എത്തുന്ന യുവ താരങ്ങൾക്ക് അടക്കം ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഒരുവേള ഭയമായിരിക്കും എന്ന് പറഞ്ഞ ഓജ രോഹിത് ശർമ്മ ക്യാപ്റ്റനായി എത്തുമ്പോൾ ആ ഒരു പ്രശ്നം ഇല്ലെന്ന് ചൂണ്ടികാട്ടി. “എന്നും കളിക്കളത്തിൽ അറ്റാക്കിംഗ് രീതിയിൽ മാത്രം നിൽക്കുന്ന കോഹ്ലിയോട് തങ്ങളുടെ അഭിപ്രായം പറയാൻ യുവ താരങ്ങൾക്ക് ഭയമാകും. എന്നാൽ രോഹിത്തിന്റെ കാര്യം അങ്ങനെയല്ല.ടീമിലേക്ക് എത്തുന്ന യുവ താരങ്ങൾക്ക് എല്ലാം എളുപ്പം സമീപിക്കാൻ സാധിക്കുന്ന ഒരാളാണ് രോഹിത് ശർമ്മ “ഓജ നിരീക്ഷിച്ചു.
“രോഹിത് ശർമ്മ എന്നും ശാന്തമായി കാര്യങ്ങളെ വിശകലനം ചെയ്യുന്ന ഒരു ക്യാപ്റ്റനാണ്. അതിനാൽ തന്നെ യുവ താരങ്ങൾക്ക് അടക്കം അദ്ദേഹത്തോട് ഇടപെടുന്നതിൽ യാതൊരുവിധ പ്രശ്നം ഇല്ല. എന്നാൽ വിരാട് കോഹ്ലിയാകട്ടെ ആക്രമണോത്സുകതയോടെ മാത്രം നിൽക്കുന്ന ക്യാപ്റ്റനാണ്. സമ്മർദ്ദ ഘട്ടങ്ങളിൽ പോലും അവർക്ക് വിരാട് കോഹ്ലിയോട് എന്തെങ്കിലും പറയാനുള്ള മിടുക്ക് കാണില്ല. എന്റെ അഭിപ്രായത്തിൽ രണ്ട് ക്യാപ്റ്റൻമാരുടെയും പ്രധാന വ്യത്യാസം ഇത് തന്നെയാണ്. രോഹിത് ശർമ്മയെ ഏതൊരു താരത്തിനും ഏത് സമയവും സമീപിക്കാം “പ്രഗ്യാൻ ഓജ അഭിപ്രായം വിശദമാക്കി.
Leave a Reply