നാല് വിക്കറ്റുകൾ ; അവസാന ഓവർ മെയ്ഡൻ :റെക്കോർഡുമായി ഉമ്രാൻ മാലിക്ക്

ഐപിൽ പതിനഞ്ചാം സീസണിലെ ഒരു സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് കശ്മീരിൽ നിന്നുള്ള പേസർ ഉമ്രാൻ മാലിക്ക്. ഇതിനകം തന്നെ ഹൈദരാബാദ് ടീമിന്റെ സ്റ്റാർ പേസർ, പഞ്ചാബ് കിങ്‌സ് എതിരായ ഇന്നത്തെ മത്സരത്തിലും അതിവേഗ ബോളുകൾ കൊണ്ട് എതിരാളികളെ ഭയപ്പെടുത്തുകയാണ്. പഞ്ചാബ് ടീമിലെ എല്ലാ ബാറ്റ്‌സ്മാന്മാരെയും തന്റെ പേസ് കൊണ്ട് അമ്പരപ്പിച്ച താരം നാല് ഓവറിൽ വെറും 28 റൺസ്‌ വഴങ്ങിയാണ് നാല് വിക്കറ്റുകൾ വീഴ്ത്തിയത്. കഴിഞ്ഞ കളിയിൽ കൊൽക്കത്തക്ക് എതിരെ ശ്രേയസ് അയ്യർ കുറ്റി തെറിപ്പിച്ച താരം ഇന്നത്തെ കളിയിലും രണ്ട് തവണ സ്റ്റമ്പ്സ് പിഴുത്തെറിഞ്ഞത് ഒരു മനോഹരമായ കാഴ്ചയായി മാറി.

സീസണിൽ ഒരിക്കൽ കൂടി ടോസ് നേടിയ ഹൈദരാബാദ് നായകനായ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ പഞ്ചാബ് ടീമിന് അനുഗ്രഹമായി മാറിയത് വെടിക്കെട്ട് ബാറ്റ്‌സ്മാനായ ലിവിങ്സ്റ്റൻ പ്രകടനം.60 റൺസുമായി താരം തിളങ്ങി എങ്കിലും അവസാന ഓവറുകളിൽ സൂപ്പർ ബൗളിംഗ് പ്രകടനവുമായി ഉമ്രാൻ മാലിക്ക് എത്തിയത് പഞ്ചാബ് കിംഗ്സ് ടീമിന് തിരിച്ചടിയായി.

നാല് വിക്കറ്റുകൾ കരിയറിൽ ആദ്യമായി നേടിയ താരം ഇന്നിങ്സ് അവസാന ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. കൂടാതെ അവസാന ഓവറിൽ ഒരു റൺസ്‌ പോലും ഉമ്രാൻ മാലിക്ക് വഴങ്ങിയില്ല. ഇതോടെ അപൂർവ്വമായൊരു നേട്ടത്തിനാണ് യുവ താരം അവകാശിയായത്.

cc5176a8 1c2f 4a93 802e c423f082ea76 1

ഐപിൽ ചരിത്രത്തിൽ ഇത്‌ നാലമത്തെ തവണ മാത്രമാണ് അവസാന ഓവറിൽ ഒരു ബൗളർ മെയ്ഡൻ എറിയുന്നത്.2008ലേ ഐപിൽ സീസണിൽ പഞ്ചാബ് കിങ്സിനായി മുംബൈക്ക് എതിരെ, 2009 ല്‍ മലിംഗ ഡെക്കാനെതിരെയും, ഇർഫാൻ പത്താനും 2017ൽ ഹൈദരാബാദ് എതിരെ ജയദേവ് ഉനദ്ഘട്ടും, ഈ റെക്കോർഡ് മുൻപ് സ്വന്തമാക്കിയവർ.

STAT: 20th over a maiden in IPL

  • Irfan Pathan PBKS vs MI Mohali 2008
  • Lasith Malinga MI vs Deccan Durban 2009
  • Jaidev Unadkat RPS vs SRH Hyderabad 2017
  • Umran Malik SRH vs PBKS Mumbai DYP 2022 *
Previous articleഅവനെ കുറ്റം പറയേണ്ട. അവൻ്റെ ആദ്യ മത്സരം ആണ്. സഹതാരത്തിന് പിന്തുണയുമായി റിഷഭ് പന്ത്.
Next articleജീവിതം അവസാനിക്കുന്നില്ല, സൂര്യൻ വീണ്ടും ഉദിക്കും. തുടർ തോൽവിയിലും തിരിച്ചുവരവിൻ്റെ പ്രതീക്ഷ പങ്കുവെച്ച് ബുംറ