ഹെല്‍മെറ്റ് വലിച്ചെറിഞ്ഞു. ബാറ്റ് പല തവണ അടിച്ചു. ഡ്രസിങ്ങ് റൂമില്‍ അരിശം തീര്‍ത്ത് മാത്യൂ വേഡ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. ഇതിനോടകം പ്ലേയോഫിലേക്ക് യോഗ്യത നേടിയ ഗുജറാത്തിനു ഇത് ഒരു പരിശീലന മത്സരമാണ്. അതേ സമയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇത് ഒരു ജീവന്‍ മരണ പോരാട്ടമാണ്. ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനു മോശം തുടക്കമാണ് ലഭിച്ചത്.

ശുഭ്മാന്‍ ഗില്ലിനെ മൂന്നാം ഓവറില്‍ നഷ്ടമായപ്പോള്‍ ഗുജറാത്തിനു മാത്യൂ വേഡിനെ ആറാം ഓവറില്‍ നഷ്ടമായി. തേര്‍ഡ് അംപയറുടെ തെറ്റായ തീരുമാനത്തിലൂടെയാണ് വേഡ് പുറത്തായത്. ഗ്ലെന്‍ മാക്സ്വെല്ലിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടങ്ങിയ വേഡ് ഉടന്‍ തന്നെ അംപയറുടെ തീരുമാനം റിവ്യൂ ചെയ്തു.

ഓസ്ട്രേലിയന്‍ താരത്തിന്‍റെ ശരീര ഭാഷയില്‍ നിന്നും അത് പുറത്തല്ലാ എന്ന് ഉറപ്പായിരുന്നു. റിപ്ലേയില്‍ അത് തന്നെയാണ് വ്യക്തമായത്. പക്ഷേ വേഡിന്‍റെ എഡ്ജ് അള്‍ട്രാ എഡ്ജ് ടെക്നോളജിയില്‍ കണ്ടെത്താനായില്ലാ. ഇതോടെ തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചു. വീരാട് കോഹ്ലി ആശ്വസിപ്പിച്ചാണ് മാത്യൂ വേഡിനെ ഡ്രസിങ്ങ് റൂമിലേക്ക് പറഞ്ഞു വിട്ടത്.

എന്നാല്‍ ഡ്രസിങ്ങ് റൂമില്‍ വളരെ പ്രകോപിതനായ താരം, ഹെല്‍മെറ്റ് വലിച്ചെറിഞ്ഞു. കിറ്റ് ബാഗില്‍ പല തവണ ബാറ്റു കൊണ്ട് അടിച്ച് അരിശം തീര്‍ത്തു. 13 പന്തില്‍ 2 ഫോറും 1 സിക്സുമായി 16 റണ്ണാണ് താരം നേടിയത്.

Previous articleആരാധകര്‍ എന്നെ താരതമ്യം ചെയ്യുന്നത് ബ്രാഡ്മാനായി ; ഞാന്‍ അത് ശ്രദ്ദിക്കാറില്ലാ എന്ന് മുഷ്ഫിഖുര്‍
Next articleവണ്ടർ ക്യാച്ചുമായി മാക്സ്വെൽ ; മിന്നൽ ത്രോയുമായി ക്യാപ്റ്റൻ : ഫീൽഡിൽ തിളങ്ങി ബാംഗ്ലൂർ