തന്റെ കരിയർ നശിപ്പിച്ചത്തിൽ ധോണിയ്ക്കും കോഹ്ലിയ്ക്കും പങ്കുണ്ടെന്ന് അമിത് മിശ്ര.

download 1

ഒരു സമയത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രധാന ഘടകമായി മാറാൻ സാധിച്ച സ്പിന്നറാണ് അമിത് മിശ്ര. എന്നാൽ പിന്നീട് അമിത് മിശ്രയുടെ കരിയർ അങ്ങേയറ്റം മോശമായി മാറുകയായിരുന്നു. താൻ ഇന്ത്യൻ ടീമിൽ നേരിട്ട ചില ചിൽ വെല്ലുവിളികളെ പറ്റിയും മോശം അനുഭവങ്ങളെ പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് മിശ്ര ഇപ്പോൾ. പരിക്കുകളും സെലക്ഷൻ തീരുമാനങ്ങളും എങ്ങനെയാണ് തന്റെ കരിയറിനെ മോശമായി ബാധിച്ചതെന്നും ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയതെന്നും മിശ്ര തുറന്നു പറയുകയുണ്ടായി.

അനിൽ കുംബ്ലെ നായകനായിരുന്ന സമയത്തായിരുന്നു അമിത് മിശ്ര ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ശേഷം മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി എന്നിവരുടെ നായകത്വത്തിന് കീഴിൽ കളിക്കാനും മിശ്രയ്ക്ക് സാധിച്ചു. ഇന്ത്യയ്ക്കായി 22 ടെസ്റ്റുകളും 36 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളുമാണ് മിശ്ര കളിച്ചിട്ടുള്ളത്. ഇപ്പോൾ, ഇന്ത്യൻ ടീമിൽ താൻ നേരിട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മിശ്ര.

“എല്ലായിപ്പോഴും ഇന്ത്യൻ ടീമിന്റെ സെലക്ഷൻ, ഇഷ്ടപ്പെടലുകൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. നന്നായി കളിക്കുക എന്നതിലുപരി അവർക്ക് ഇഷ്ടമാവുക എന്നതിനും ഒരു സ്ഥാനമുണ്ട്. മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രം ടീമിൽ ഇടം പിടിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച്, പ്ലെയിംഗ് ഇലവൻ നിശ്ചയിക്കുന്നതിൽ പ്രധാന തീരുമാനം ക്യാപ്റ്റന്റെതാണ്. ഇക്കാര്യത്തിൽ ധോണിയുമൊപ്പം ചില പ്രശ്നങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ എന്തുകൊണ്ടാണ് എന്നെ ടീമിൽ ഉൾപ്പെടുത്താത്തത് എന്നതിനെപ്പറ്റി ഞാൻ ധോണിയോട് അന്വേഷിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത് ടീമിന് ആവശ്യമായ കോമ്പിനേഷൻ പരിശോധിക്കുമ്പോൾ ഞാൻ ചേരില്ല എന്നാണ്.”- മിശ്ര പറയുന്നു.

“അതിനുശേഷം എനിക്ക് വിശ്രമം അനുവദിച്ചു എന്നവർ പ്രഖ്യാപിക്കുകയുണ്ടായി. ഞാൻ അങ്ങനെ ഒരു നിർദ്ദേശം പോലും അവർക്ക് മുൻപിലേക്ക് വെച്ചിരുന്നില്ല. ആ സമയത്ത് ഞാൻ 10 ടെസ്റ്റ് മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല. അതിനാൽ തന്നെ എന്തുകൊണ്ടാണ് എനിക്ക് വിശ്രമം നൽകിയത് എന്നതിന് കാരണവും ഉണ്ടായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ ആ സമയത്ത് ധോണിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള പൊസിഷനിൽ ഞാൻ എത്തിയിരുന്നില്ല. ഇതേ സംബന്ധിച്ച് ഞാൻ പരിശീലകനോട് ചോദിച്ചു. ധോണിയോട് നേരിട്ട് ഇക്കാര്യങ്ങൾ ചോദിക്കാനാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ അത് എനിക്ക് അന്ന് ചെയ്യാൻ സാധിക്കുമായിരുന്നില്ല. നിങ്ങൾക്ക് ഞങ്ങൾ വിശ്രമം അനുവദിച്ചു എന്ന് മാത്രമാണ് അന്ന് പരിശീലകൻ പറഞ്ഞത്.”- മിശ്ര കൂട്ടിച്ചേർക്കുന്നു.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

“ശേഷം ഐപിഎല്ലിൽ ബാംഗ്ലൂരിനെതിരായ മത്സരത്തിലും ഞാൻ ടീം മാനേജ്മെന്റിനോട് ഇത്തരം കാര്യങ്ങളിൽ വ്യക്തത അന്വേഷിച്ചിരുന്നു. 2016ലെ ശ്രീലങ്കൻ പര്യടനത്തിൽ എനിക്ക് ഇന്ത്യൻ ടീമിലേക്ക് തിരികെ വരാൻ സാധിച്ചു. ഇതിൽ പ്രധാന റോൾ വഹിച്ചത് വിരാട് കോഹ്ലിയായിരുന്നു. ഞാൻ അന്ന് നന്നായി തന്നെ പന്ത് എറിഞ്ഞിരുന്നു. ശ്രീലങ്കൻ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് എന്നെപ്പോലെയൊരു ലഗ് സ്പിന്നറെ ആവശ്യമായിരുന്നു. ഞാൻ സ്ക്വാഡിലേക്ക് തിരികെയെത്തിയ ശേഷം കോഹ്ലി എന്നോട് അദ്ദേഹത്തിനൊപ്പം ട്രെയിനിങ് തുടരാൻ സാധിച്ചു. പക്ഷേ അദ്ദേഹത്തെപ്പോലെ വലിയ ഭാരം ഉപയോഗിക്കാൻ സാധിക്കാതെ വന്നതിനാൽ ഞാനത് നിരസിക്കുകയാണ് ചെയ്തത്. ശേഷം ഞാൻ വിരാട് കോഹ്ലിയോട് എന്റെ ഭാവിയെപ്പറ്റി സംസാരിച്ചിരുന്നു. അതേ സംബന്ധിച്ച് വ്യക്തമായ ഒരു ഉത്തരം കോഹ്ലി നൽകിയില്ല. ഞാൻ അദ്ദേഹത്തിന് ഫോണിൽ മെസ്സേജ് അയച്ചു. തിരികെ വിളിക്കാം എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അതിനുശേഷം അങ്ങനെയൊന്ന് ഉണ്ടായില്ല.”- മിശ്ര പറഞ്ഞുവെക്കുന്നു.

Scroll to Top