ഒരു ദയയും ഇല്ലാതെ മുംബൈ ഇന്ത്യന്‍സ്. അമ്പാട്ടി റായുഡുവിന് പരിക്ക്.

ഐപിഎല്ലിന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ബാറ്റിംഗ് തകര്‍ച്ച. മുംബൈ ഇന്ത്യന്‍സിന്‍റെ ബോളര്‍മാരുടെ മുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റസ്മാന്‍മാര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ 2 ന് 2 എന്ന നിലയിലേക്ക് വീണു.

ടോപ്പ് ഓഡര്‍ തകര്‍ന്നതോടെ നാലമതായി ബാറ്റ് ചെയ്യാന്‍ എത്തിയത് അമ്പാട്ടി റായുഡുവാണ്. എന്നാല്‍ അമ്പാട്ടി റായുഡുവിനെ മുംബൈ ഇന്ത്യന്‍സ വരവേറ്റത് തകര്‍പ്പന്‍ ബൗണ്‍സറിലൂടെയാണ്. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓഫ്സൈഡില്‍ റണ്‍സെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആദം മില്‍നയുടെ പന്ത് റായുഡുവിന്‍റെ കൈകളില്‍ കൊണ്ടത്.

ഉടന്‍ തന്നെ ടീം ഫിസിയോ എത്തുകയും, ബാറ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അമ്പാട്ടി റായുഡു ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങി. 3 പന്ത് നേരിട്ട റായുഡുവിനെ റണ്‍സ് ഒന്നും നേടാന്‍ സാധിച്ചില്ലാ.

Previous articleഅന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും കേരളത്തിലേക്ക് :എത്തുന്നത് വിൻഡീസ്
Next articleഇങ്ങനെ ഒക്കെ അടിക്കാമോ ? ബോള്‍ട്ടിനെ തല്ലി ചതച്ച് ബ്രാവോ