ഇങ്ങനെ ഒക്കെ അടിക്കാമോ ? ബോള്‍ട്ടിനെ തല്ലി ചതച്ച് ബ്രാവോ

ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരുന്ന ഐപിൽ പതിനാലാം സീസണിന് ഏറെ ആവേശ തുടക്കം. ടോസ് നേടി ബാറ്റിങ് സെലക്ട് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് ടീം തുടക്ക ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി തകർന്നെങ്കിലും പിന്നീട് മാസ്മരികമായ ബാറ്റിങ് പ്രകടനവുമായി ഋതുരാജ് ഗെയ്ക്ഗ്വാദ്, ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവർ ഞെട്ടിച്ചപ്പോൾ ഒരുവേള മിക്ക ക്രിക്കറ്റ് ആരാധകരും ആൾഔട്ട്‌ ആകും എന്ന് വിശ്വസിച്ച ചെന്നൈ സൂപ്പർ കിങ്‌സ് നേടിയത് 20 ഓവറിൽ 157 റൺസ്.

തുടക്ക ഓവറുകളിൽ തകർന്ന ചെന്നൈ സൂപ്പർ കിങ് ടീമിന് കരുത്തായി മാറിയത് 58 പന്തിൽ നിന്നും 9 ഫോറും ഒപ്പം നാല് സിക്സടക്കം 88 റൺസ് നേടിയപ്പോൾ കൂടെ രവീന്ദ്ര ജഡേജ 26 റൺസും ഒപ്പം അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ബ്രാവോ വെറും 8 പന്തിൽ നിന്നും 23 റൺസ് അടിച്ചെടുത്തു. താരം 3 സിക്സ് പറത്തിയെങ്കിലും വളരെ ഏറെ ശ്രദ്ധേയമായി മാറിയത് പേസർ ട്രെന്റ് ബോൾട്ട് എറിഞ്ഞ പത്തൊൻപതാം ഓവറാണ്. നേരത്തെ പവർപ്ലേയിൽ 3 ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ബോൾട്ടിന് പക്ഷേ നാലാം ഓവറിൽ പിഴച്ചു.

പത്തൊൻപതാം ഓവറിൽ ബോൾട്ട് 24 റൺസ് വഴങ്ങി. ആ ഒരു ഓവറിൽ 3 സിക്സും ഒരു ഫോറുംകൂടാതെ ഒരു ഡബിൾ കൂടി വഴങ്ങി. ഓവറിലെ ആദ്യ പന്തിൽ ഫോർ നേടിയ ബ്രാവോ ആ ഒരു ഓവറിൽ 3,4,6 പന്തുകൾ സിക്സ് പറത്തി. മത്സരത്തിൽ ബോൾട്ട് ഫാഫ് ഡ്യൂപ്ലസിസ്, റെയ്ന എന്നിവരുടെ വിക്കറ്റുകൾ ബോള്‍ട്ട് വീഴ്ത്തി.