ഐപിഎൽ പതിനഞ്ചാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത് രവീന്ദ്ര ജഡേജയാണ്. എന്നാൽ കാര്യങ്ങൾ അത്ര സുഗമമായല്ല പോകുന്നത്. കളിച്ച എട്ടു മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റ് മാത്രമാണ് നാലുവർഷം ചാമ്പ്യൻമാരും നിലവിലെ ചാമ്പ്യൻമാരുമായ സി.എസ്.ക്കെയുടെ സമ്പാദ്യം.
ഇപ്പോഴിതാ ജഡേജയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹതാരം അമ്പാട്ടി റായിഡു. ഭാവിയിൽ ഇന്ത്യൻ ടീമിനെ ജഡേജ നയിക്കുമെന്നാണ് റായിഡു പറയുന്നത്.
“ക്യാപ്റ്റന്‍ രവീന്ദ്ര ജേഡേജയ്ക്ക് സഹതാരങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്. ഭാവിയില്‍ ജഡേജ ഇന്ത്യന്‍ ടീമിനെ നയിക്കും. എം എസ് ധോണിയുടെ പിന്‍ഗാമിയാവുക എന്നതിനേക്കാള്‍ വലിയൊരു വെല്ലുവിളി രവീന്ദ്ര ജഡേജയ്ക്ക് കിട്ടാനില്ല. തുടക്കത്തില്‍ തിരിച്ചടി അല്‍പം നേരിട്ടെങ്കിലും ധോണിയുടെ മേല്‍നോട്ടത്തില്‍ ജഡേജ മികച്ച നായകനാവും”- റായിഡു പറഞ്ഞു.
അതേസമയം ധോണിയെ പോലെ ഒരു താരത്തെ ലോകക്രിക്കറ്റിൽ എവിടെയും കാണാൻ സാധിക്കില്ല എന്നും റായിഡു പറഞ്ഞു.
കാണാന്‍ കഴിയില്ലെന്നും റായുഡു പറഞ്ഞു. ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ധോണി നായക സ്ഥാനം ഒഴിഞ്ഞതും ജഡേജയെ പുതിയ നായകനായി പ്രഖ്യാപിച്ചതും. ഹൈദരബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം