സംപൂജ്യരില്‍ ഒന്നാമന്‍. റായുഡുവിന് കൂട്ടായി രോഹിത് ശര്‍മ്മ

  ഐപിഎല്ലിലെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ആധികാരിക വിജയം .പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് തകർത്ത ചെന്നൈ ടീം സീസണിലെ ആദ്യ വിജയമാണ് സ്വന്തമാക്കിയത്  .എന്നാൽ മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡും ചെന്നൈ സൂപ്പർ കിങ്‌സ്  താരം സ്വന്തം പേരിൽ കുറിച്ചിട്ടു .മധ്യനിര ബാറ്റ്സ്മാൻ അമ്പാടി നായിഡുവാണ് ഐപിഎല്ലില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍  നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുന്നത് .

ഇന്നലത്തെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ  ബാറ്റിങിനിടയിൽ  നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി  മടങ്ങുവാനായിരുന്നു താരത്തിന്റെ വിധി.
മുഹമ്മദ് ഷമിയുടെ ഷോര്‍ട്ട് ബോളിനെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച റായുഡുവിനെ കവര്‍ പോയിന്റില്‍ നിക്കോളാസ് പൂരന്‍  അനായാസം  കൈപ്പിടിയിലൊതുക്കി .ഇതോടെ താരം നാണക്കേടിന്റെ പട്ടികയിൽ ഇടം കണ്ടെത്തി .

ഐപിഎല്‍ കരിയറില്‍  അമ്പാട്ടി  റായിഡു  13ാം തവണയാണ്  ഡക്കായി പുറത്തായത് . ഇതോടെ കൂടുതല്‍ തവണ ടൂര്‍ണമെന്റില്‍ ഡക്കായ താരങ്ങളുടെ ലിസ്റ്റില്‍ അദ്ദേഹവും ഇടംപിടിച്ചു. നാലു താരങ്ങളാണ്  റായുഡുവിനൊപ്പം ഒന്നാംസ്ഥാനം പങ്കിടുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ താരങ്ങളാണ് എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത .മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അജിങ്ക്യ രഹാനെ, കൊൽക്കത്ത ടീമിലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗ് , മുൻ ബാംഗ്ലൂർ താരം പാർഥിവ് പട്ടേൽ എന്നിവരാണ് 13 തവണ പൂജ്യത്തിൽ പുറത്തായ മറ്റ് താരങ്ങൾ .