ഇംഗ്ലണ്ട് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് അലക് സ്റ്റുവർട്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാൾ ആണ് താരം. ഓപ്പണറായി കരിയർ ആരംഭിച്ച സ്റ്റുവർട്ട് വൈകാതെ തന്നെ ടീമിൻ്റെ നെടുംതൂണായ വിക്കറ്റ് കീപ്പറായി.
40ൽ താഴെ ആവറേജിൽ ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് ആണ് താരം നേടിയിട്ടുള്ളത്. ഇത് ഒരു ക്രിക്കറ്റിലെ അപൂർവ റെക്കോർഡ് ആണ്. ഗ്രഹാം ഗൂച്ച് തൻ്റെ പിൻഗാമി ആയി പറഞ്ഞത് ഫിറ്റ്നസിന് വളരെ പ്രാധാന്യം നൽകിയ ഈ താരത്തെയാണ്.
ഇപ്പോഴിതാ താരം നേടിയ ഒരു അപൂർവ്വമായ ഒരു റെക്കോർഡ് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അലക് സ്റ്റുവർട്ട് ജനിച്ചത് 8-4-63 ലാണ്. താരം തൻ്റെ ടെസ്റ്റ് കരിയറിൽ നേടിയത് 8463 റൺസ് ആണ്. ഇതാണ് ക്രിക്കറ്റിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അലക് സ്റ്റുവർട്ട് സ്വന്തമാക്കിയ റെക്കോർഡ്.
45 അർദ്ധ സെഞ്ച്വറികളും 15 സെഞ്ച്വറികളും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ലിസ്റ്റിൽ വളരെ മുൻപന്തിയിൽ തന്നെയാണ് താരത്തിൻ്റെ സ്ഥാനം. എന്തു തന്നെയായാലും താരത്തിൻ്റെ ഈ റെക്കോർഡ് ക്രിക്കറ്റ് ലോകത്ത് കൗതുകമാവുകയാണ്.