അവൻ എന്നെ അടിച്ച് ശരിപ്പെടുത്തി. തന്നെ ഏറ്റവും ഭയപ്പെടുത്തിയ ബോളറെ പറ്റി അക്തർ.

sehwag and akthar

ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബോളർമാരിൽ ഒരാളാണ് പാകിസ്താന്റെ മുൻ ഇതിഹാസം ശുഐബ് അക്തർ. വേഗതയിൽ മാത്രമല്ല പന്തിന്റെ ലൈനിലും ലെങ്ത്തിലും കൃത്യത പുലർത്താൻ അക്തറിന് തന്റെ കരിയറിലൂടനീളം സാധിച്ചിട്ടുണ്ട്. 150 കിലോമീറ്റർ മുകളിൽ സ്പീഡിൽ വരുന്ന പന്തുകളാണ് അക്തറിന്റെ സവിശേഷത. ഈ പന്തുകൾക്ക് മുൻപിൽ വിറയ്ക്കാത്ത ഇതിഹാസ ബാറ്റർമാർ ഉണ്ടായിരുന്നില്ല.

സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, റിക്കി പോണ്ടിംഗ് തുടങ്ങിയവരൊക്കെയും അക്തറിന് മുൻപിൽ പതറിയിട്ടുണ്ട്. ലോക ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്തറിഞ്ഞ താരം എന്ന റെക്കോർഡും അക്തറിന് സ്വന്തമാണ്. തന്റെ കരിയറിലുടനീളം തനിക്ക് ഭീഷണിയായ ഒരു ബാറ്ററെയും എടുത്തു പറയാൻ സാധിക്കില്ല എന്ന് അക്തർ മുൻപ് പറഞ്ഞിട്ടുണ്ട്. എന്നാൽ തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച ഒരു ബാറ്ററെ പറ്റി ഇപ്പോൾ സംസാരിക്കുകയാണ് അക്തർ.

ഇന്ത്യയുടെ മുൻ ബോളർ ലക്ഷ്മിപതി ബാലാജിയാണ് തന്നെ ഏറ്റവുമധികം പ്രയാസപ്പെടുത്തിയ ബാറ്റർ എന്ന് അക്തർ പറയുകയുണ്ടായി. തന്നെ കരിയറിൽ ഭയപ്പെടുത്തിയ ഒരേ ഒരു ബാറ്റർ ബാലാജി മാത്രമാണ് എന്ന് അക്തർ പറയുന്നു. ബാലാജിയ്ക്കെതിരെ പന്തറിഞ്ഞ അനുഭവം തനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ് എന്നും അക്തർ കൂട്ടിച്ചേർക്കുകയുണ്ടായി. മൈതാനത്തിന്റെ പല ഭാഗങ്ങളിലേക്കും പന്ത് പറത്താനുള്ള ബാലാജിയുടെ കഴിവിനെ പ്രശംസിച്ചുകൊണ്ടാണ് അക്തർ സംസാരിച്ചത്. മാത്രമല്ല തന്റെ കരിയറിൽ ഒരിക്കൽ പോലും ബാലാജി എന്ന ബാറ്ററെ പുറത്താക്കാൻ തനിക്ക് സാധിച്ചിട്ടില്ല എന്നും അക്തർ പറഞ്ഞു.

Read Also -  ത്രോ സ്റ്റമ്പിൽ കൊണ്ടപ്പോൾ ബെയർസ്റ്റോ എയറിൽ. പക്ഷെ നോട്ട്ഔട്ട്‌. കാരണം ഇതാണ്.

“ഇന്ത്യൻ താരം ലക്ഷ്മിപതി ബാലാജിയാണ് ഞാൻ കളിക്കളത്തിൽ കണ്ട ഏറ്റവും വലിയ എതിരാളി. പല സമയത്തും അവൻ ലോകത്തിൽ ഏറ്റവുമധികം വെറുക്കുന്നത് എന്നെയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്തരത്തിലാണ് മൈതാനത്തിന്റെ പല ഭാഗത്തേക്കും അവൻ എന്നെ ബൗണ്ടറി കടത്തിയിരുന്നത്. മാത്രമല്ല എന്റെ കരിയറിലൂടനീളം ഒരിക്കൽ പോലും ലക്ഷ്മിപതി ബാലാജിയെ പുറത്താക്കാൻ സാധിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്.”- തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

2004ലെ ഇന്ത്യ- പാകിസ്ഥാൻ ഏകദിന ടെസ്റ്റ് പരമ്പരകളിലായിരുന്നു ബാലാജി അക്തറിന് മുൻപിൽ ഒരു പേടി സ്വപ്നമായി വന്നത്. അന്ന് ഏകദിന പരമ്പരയിൽ വാലറ്റ ബാറ്ററായി ക്രീസിലെത്തിയ ബാലാജി അക്‌തറിനെ എല്ലാത്തരത്തിലും അടിച്ചു പറത്തുകയുണ്ടായിരുന്നു. പരമ്പരയിലെ മത്സരങ്ങളിൽ അവസാന നിമിഷം ക്രീസിലേത്തി റൺസ് കൊയ്യാൻ ബാലാജി അന്ന് വിരുതനായിരുന്നു. ഏകദിന പരമ്പരയിൽ 45 റൺസാണ് ബാലാജി നേടിയിരുന്നത്. ഇതിൽ 34 റൺസും ബാലാജി ബൗണ്ടറിലൂടെയാണ് നേടിയത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒരുകാലത്ത് ഇന്ത്യൻ ടീമിന്റെ ആവേശം തന്നെയായിരുന്നു ലക്ഷ്മിപതി ബാലാജി.

Scroll to Top