സൂപ്പർ അക്ഷർ ! സിക്സ് അടിച്ചു ഫിനിഷിങ് : അടിപൊളി നേട്ടവും സ്വന്തം

പോർട്ട്‌ ഓഫ് സ്പെയിനിൽ നടന്ന ഇന്ത്യ : വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിന മത്സരത്തിൽ ബാറ്റിംഗ് മികവിനാൽ എല്ലാവരിലും നിന്നും കയ്യടികൾ നേടുകയാണ് ആൾറൗണ്ടർ അക്ഷർ പട്ടേൽ. ഇന്നലെ കളിയിൽ ഇന്ത്യൻ ടീം രണ്ട് വിക്കെറ്റ് ജയം നേടിയപ്പോൾ പുറത്താകാതെ ഫിഫ്റ്റി നേടിയ അക്ഷർ പട്ടേലിന്‍റെ വെടിക്കെട്ട് ഇന്നിങ്സിൽ കൂടിയാണ് ഇന്ത്യക്ക് ജയവും ഏകദിന ക്രിക്കറ്റ്‌ പരമ്പരയും സമ്മാനിച്ചത്.

വെറും 35 ബോളിൽ 3 ഫോറും 5 സിക്സ് അടക്കം 182 സ്ട്രൈക്ക് റേറ്റിലാണ് അക്ഷർ പട്ടേൽ 64 റൺസ്‌ നേടിയത്.ജഡേജക്ക്‌ പരിക്ക് വന്നതോടെയാണ് അക്ഷർ പട്ടേൽ ടീമിലേക്ക് എത്തിയത്. മോശം ബാറ്റിംഗ് ഫോമും ബൗളിങ്ങിൽ യഥേഷ്ടം റൺസും വഴങ്ങുന്ന അക്ഷർ പട്ടേലിനെതിരെ ക്രിക്കറ്റ്‌ പ്രേമികൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷർ പട്ടേൽ ഈ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് നടത്തിയത്.

20220725 114832

ഒരുവേള സഞ്ജു സാംസൺ റൺ ഔട്ട് ആയി പിന്നാലെ എത്തിയ അക്ഷർ പട്ടേൽ വെടിക്കെട്ട് ഇന്നിങ്സിൽ കൂടിയാണ് വെസ്റ്റ് ഇൻഡീസ് ടീമിൽ നിന്നും ജയം തട്ടിപ റിച്ചത്.അവസാന ഓവറിലെ മൂന്ന് ബോളിൽ ആറ് റൺസ്‌ വേണമെന്നിരിക്കെ അക്ഷർ പട്ടേൽ അവസാന ഓവറിലെ നാലാം ബോളിൽ സിക്സ് പായിച്ചാണ് ഇന്ത്യക്ക്‌ രണ്ട് വിക്കെറ്റ് ജയം സമ്മാനിച്ചത്. അക്ഷർ പട്ടേൽ തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച്.

20220725 114859

അതേസമയം മത്സരത്തിൽ അപൂർവ്വം ഒരു നേട്ടം അക്ഷർ പട്ടേൽ സ്വന്തമാക്കി. ഇന്നലെ, കളിയിൽ 5 സിക്സ് പായിച്ച അക്ഷർ പട്ടേൽ ഏഴാം നമ്പറിൽ ഒരു ഏകദിന മാച്ചിൽ ഏറ്റവും അധികം സിക്സ് അടിച്ച താരമായി മാറി.ഇന്ത്യൻ ഇതിഹാസ നായകനും മുൻ താരവുമായ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോഡാണ് മറികടന്നത്. അതോടൊപ്പം വിന്‍ഡീസിലെ ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ഫിഫ്റ്റിയും ആക്ഷര്‍ പട്ടേല്‍ സ്വന്തമാക്കി