18 കോടി രൂപയ്ക്ക് ജഡേജ അർഹൻ. നിലനിർത്തിയത് കൃത്യമായ തീരുമാനം. ചെന്നൈയെ പിന്തുണച്ച് ചോപ്ര.

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിന് മുന്നോടിയായി 18 കോടി രൂപ ചിലവഴിച്ച് രവീന്ദ്ര ജഡേജയെ നിലനിർത്താനുള്ള ചെന്നൈ സൂപ്പർ കിംഗ്സിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ജഡേജയെ ഇത്ര വലിയ തുകയ്ക്ക് നിലനിർത്തിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നു.

ഇതിനുള്ള മറുപടി നൽകിയാണ് ആകാശ് ചോപ്ര രംഗത്തെത്തിയത്. ജഡേജയെ നിലനിർത്താനുള്ള ചെന്നൈയുടെ തീരുമാനം കൃത്യമായിരുന്നു എന്ന് ചോപ്ര പറയുന്നു. ലേലത്തിന് മുന്നോടിയായി 5 താരങ്ങൾക്കായി 65 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ചെലവാക്കിയത് 55 കോടി രൂപയാണ് ചെന്നൈയ്ക്ക് ലേലത്തിലേക്ക് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചോപ്രയുടെ അഭിപ്രായ പ്രകടനാം.

“ഋതുരാജ് ഗൈക്വാഡിനെ അവർ 18 കോടി രൂപയ്ക്കാണ് നിലനിർത്തിയത്. രവീന്ദ്ര ജഡേജയെയും അവർ 18 കോടി രൂപയ്ക്ക് നിലനിർത്തുകയുണ്ടായി മതീഷാ പതിരാനയ്ക്ക് 13 കോടി രൂപയും, ശിവം ദുബെയ്ക്ക് 12 കോടി രൂപയുമാണ് ചെന്നൈ നൽകിയത് അതുകൊണ്ടു തന്നെ 65 കോടി രൂപ ചെന്നൈയ്ക്ക് ലേലത്തിന് മുന്നോടിയായി മുടക്കേണ്ടി വന്നു. 55 കോടി രൂപ മാത്രമാണ് നിലവിൽ ചെന്നൈയ്ക്ക് അവശേഷിക്കുന്നത്. മാത്രമല്ല ഈ താരങ്ങൾക്കൊപ്പം അവരുടെ മുൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയെ നിലനിർത്താനും ചെന്നൈയ്ക്ക് സാധിച്ചിട്ടുണ്ട്. കേവലം 4 കോടി രൂപയ്ക്കാണ് ധോണിയെ അവർ നിലനിർത്തിയിരിക്കുന്നത്.”- ചോപ്ര ചൂണ്ടിക്കാട്ടുന്നു.

“രവീന്ദ്ര ജഡേജയെ അല്പം കൂടിയ തുകയ്ക്കാണോ ചെന്നൈ നിലനിർത്തിയത് എന്ന രീതിയിൽ ചിന്തകൾ ഉയർന്നിരുന്നു. കാരണം അവന്റെ റെക്കോർഡുകൾ അത്ര അവിസ്മരണീയമല്ല. ചെന്നൈ സൂപ്പർ കിങ്സിനായി തരക്കേടില്ലാത്ത സംഭാവനകൾ ജഡേജ ഇതുവരെ നൽകിയിട്ടുണ്ട്. നിർണായകമായ പല സമയങ്ങളിലും ജഡേജ മികവ് പുലർത്തിയിട്ടുണ്ട്. പക്ഷേ അത് റെക്കോർഡുകളിൽ വലുതല്ല. അതുകൊണ്ടാണ് 18 കോടി രൂപയ്ക്ക് ജഡേജയെ നിലനിർത്തണമോ എന്ന ചോദ്യം വലിയ രീതിയിൽ ഉയർന്നത്.”- ചോപ്ര കൂട്ടിച്ചേർത്തു.

“എന്തൊക്കെയായാലും ജഡേജ ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു താരമാണ്. ചെന്നൈ എപ്പോഴും തങ്ങളുടെ കുടുംബത്തെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ടീമാണ്. പണത്തിൽ ഉപരിയായി അവർ അത്തരം കോമ്പിനേഷനാണ് വില നൽകുന്നത്. ജഡേജയെ പോലെ തന്നെയുള്ള മറ്റു താരങ്ങളെ അവർക്ക് സ്വന്തമാക്കാൻ സാധിക്കുമായിരുന്നില്ല. കാരണം അക്ഷർ പട്ടേലിനെ ഡൽഹി നിലനിർത്തിയിരുന്നു. മാത്രമല്ല ക്രൂണാൾ പാണ്ഡ്യ, മുഷീർ ഖാൻ എന്നിവരെ സ്വന്തമാക്കാൻ ശ്രമിച്ചാലും അവർക്ക് ജഡേജയുടെ അത്ര നിലവാരമില്ല. അതുകൊണ്ടു തന്നെ ജഡേജയെ നിലനിർത്താൻ സാധിച്ചത് ശരിയായ തീരുമാനമായി എനിക്ക് തോന്നുന്നു.”- ചോപ്ര പറയുന്നു.

Previous articleകോഹ്ലിയെ വിമർശിക്കരുത്, ഉറങ്ങി കിടക്കുന്ന സിംഹത്തെ ഉണർത്തുന്നതിന് തുല്യമാണത്. പോണ്ടിങ്ങിന്റെ പരാമർശത്തിനെതിരെ ബ്രെറ്റ് ലീ