അവൻ ഇന്ത്യൻ ടീമിന്റെ വാതിൽ മുട്ടിത്തുടങ്ങി, ഇനിയെങ്കിലും അവസരം നൽകണം; യുവതാരത്തെക്കുറിച്ച് ആകാശ് ചോപ്ര.

രഞ്ജി ട്രോഫിയിൽ ആസാമിനെതിരെ തകർപ്പൻ ട്രിപ്പിൾ സെഞ്ച്വറി ആണ് പൃഥ്വി ഷാ നേടിയത്. ഇപ്പോഴിതാ താരത്തെ ഇനിയെങ്കിലും ദേശീയ ടീമിലേക്ക് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആസാമിനെതിരായ ട്രിപ്പിൾ സെഞ്ച്വറി പ്രകടനത്തോടെ താരം ഇന്ത്യൻ ടീമിന്റെ വാതിൽ വീണ്ടും മുട്ടിത്തുടങ്ങി എന്നും അദ്ദേഹം പറഞ്ഞു.

“രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടി.വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ ഡബിൾ സെഞ്ചുറി നേടി. മുഷ്താഖ് അലി 20-20 ടൂർണമെന്റിൽ സെഞ്ചുറി നേടി. ഒരു മനുഷ്യന് ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി ഇതിൽ കൂടുതൽ ചെയ്യാനില്ല. ഇന്ത്യൻ ടീമിൻ്റെ വാതിൽ പൃഥ്വി വീണ്ടും മുട്ടുന്നു.”ഇതായിരുന്നു മുൻ ഇന്ത്യൻ താരത്തിന്റെ ട്വീറ്റ്.



താരത്തിന്റെ പതിനെട്ടാം വയസ്സിൽ 2018ൽ വെസ്റ്റിൻഡീസ്നെതിരെ സെഞ്ചുറി നേടിക്കൊണ്ടാണ് ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഷാ തുടക്കം കുറിച്ചത്. തുടർന്ന് ഇന്ത്യൻ ടീമിൻ്റെ ഭാവിയാകുമെന്ന് കരുതിയെങ്കിലും മോശം ഫോമും ഫിറ്റ്നസും കാരണം 2020ൽ ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ടീമിൽ നിന്നും താരത്തെ പുറത്താക്കി. ഇതിനിടെ നിരോധിത മരുന്നു കഴിച്ചു എന്ന പേരിൽ താരത്തിനെ വിലക്കുകയും ചെയ്തിരുന്നു.

11shaw1 1

ഓരോ ടീം സ്ക്വാഡ് പ്രഖ്യാപനത്തിനു ശേഷവും തന്‍റെ പേര് ഇല്ലാത്തതിനാല്‍ പൃഥി ഷാ സമൂഹമാധ്യമങ്ങളില്‍ തന്‍റെ അമര്‍ഷം പ്രകടമാക്കാറുണ്ട്. ഇപ്പോഴിതാ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ ജേഴ്സിക്കായി കാത്തിരിക്കുകയാണ് ഈ യുവ താരം.

Previous articleസർവീസസിന്‍റെ ടോപ്പ് ഓഡര്‍ തകര്‍ത്ത് കേരളം, മത്സരം കേരളത്തിൻ്റെ കയ്യിൽ.
Next articleകളി വിജയിച്ചു. പക്ഷേ ആശങ്കപ്പെടേണ്ട ഒരു കാര്യം പങ്കുവച്ച് വസീം ജാഫര്‍