ഇത്തവണത്തെ ഐപിഎല്ലിൽ വളരെ മോശം പ്രകടനമായിരുന്നു മുഹമ്മദ് സിറാജ് കാഴ്ചവച്ചത്. കഴിഞ്ഞ തവണ കാഴ്ചവെച്ച പ്രകടനത്തിൻ്റെ നിഴൽപോലും സിറാജ് ഇത്തവണ കാഴ്ചവച്ചിട്ടില്ല. ഒരു മത്സരത്തിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല.
ഇപ്പോൾ ഇതാ അടുത്ത വർഷം ലേലത്തിൽ മുഹമ്മദ് സിറാജിനെ വച്ചാൽ ബാംഗ്ലൂരിന് വില കുറഞ്ഞ റേറ്റിൽ താരത്തെ ലഭിക്കുമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ സീസണിലെ പ്രകടനത്തിൻ്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ താരം കേട്ടിരുന്നു. 15 മത്സരങ്ങളിൽനിന്ന് വെറും 9 വിക്കറ്റുകൾ മാത്രം നേടിയ താരം അഞ്ഞൂറിലധികം റൺസ് വിട്ടു കൊടുക്കുകയും ചെയ്തു.
“മുഹമ്മദ് സിറാജിനെ ഏഴ് കോടി രൂപയ്ക്കാണ് ബാംഗ്ലൂർ നിലർത്തിയത്. അടുത്ത സീസണിൽ ബാംഗ്ലൂർ താരത്തെ ലേലത്തിൽ വെക്കണം. ഒരു ഇന്ത്യൻ ബൗളറെ ആവശ്യം ഉണ്ടെങ്കിൽ സിറാജിനെ നിങ്ങൾക്ക് വീണ്ടും സ്വന്തമാക്കാം. എന്തായാലും സിറാജിന് വേണ്ടി 7 കൊടിയൊന്നും നിങ്ങൾക്ക് കൊടുക്കേണ്ടതായി വരില്ല. കുറഞ്ഞ റേറ്റിൽ തന്നെ നിങ്ങൾക്ക് അവനെ കിട്ടും.
നിങ്ങൾക്ക് ജോഷ് ഹേസൽവുഡിന്റെ രൂപത്തിൽ ഒരു വിദേശ ബോളർ ഉണ്ട്, ഹർഷൽ പട്ടേൽ മികച്ച പ്രകടനം കാഴ്ചവച്ചു, ആകാശ് ദീപ് തുടക്കത്തിലും മോശമായിരുന്നില്ല. നിങ്ങൾ അവനെ (സിറാജ്) നിലനിർത്താൻ ആഗ്രഹിച്ചത്, അതൊരു മികച്ച ആശയമാണെന്ന് ഞാൻ കരുതി. പക്ഷേ സീസൺ നല്ലതായിരുന്നില്ല.”- ആകാശ് ചോപ്ര പറഞ്ഞു.