ബാബർ അസമിനെയും, ബാവുമയെയും പറ്റി മാത്രം സംസാരിച്ചാൽ പോര! രോഹിത് ശർമയെ കുറിച്ചും സംസാരിക്കണം.

ഇത്തവണത്തെ ലോകകപ്പിൽ വളരെയധികം മോശം പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ച വെക്കുന്നത്. നെതർലാൻഡ്സിനെതിരായ ഒരു അർദ്ധ സെഞ്ച്വറി ഒഴിച്ചു കഴിഞ്ഞാൽ കാര്യപ്പെട്ട പ്രകടനമൊന്നും ഈ ലോകകപ്പിൽ ഇതുവരെയും പുറത്തെടുത്തിട്ടില്ല. കടുത്ത വിമർശനങ്ങളാണ് താരത്തിനെതിരെ ഉയർന്നുവരുന്നത്.

ഇത്തവണത്തെ ലോകകപ്പിൽ 5 മത്സരങ്ങളിൽ നിന്നും വെറും 89 റൺസ് ആണ് താരം നേടിയിട്ടുള്ളത്. രോഹിത് ശർമയിൽ നിന്നും ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്ന പ്രകടനത്തിന്റെ ഏഴ് അകലത്ത് പോലും ഇത് എത്തില്ല. ഇന്ത്യയുടെ കടുത്ത ആശങ്കയും ഇപ്പോൾ ഇതുതന്നെയാണ്.വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ സെമിഫൈനൽ പോരാട്ടം.

മത്സരത്തിൽ രോഹിത് ശർമ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് എല്ലാവരുടെയും വിശ്വാസം. എന്നാൽ ഇപ്പോഴിതാ മോശം ഫോമിന്റെ പേരിൽ സൗത്താഫ്രിക്കൻ നായകൻ ബാവുമയെയും പാക്കിസ്ഥാൻ നായകൻ ബാബർ അസമിനെയും വിമർശിക്കുന്നതിന്റെ കൂട്ടത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയെയും കുറിച്ചും സംസാരിക്കണമെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഗ്രൂപ്പ് ഘട്ടത്തിൽ ബാവുമ70 റൺസും, ബാബർ അസം 39 റൺസും മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്.

866648 rohitsharmatwitter 1

“രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും റൺസ് വരുന്നില്ല. നമ്മൾ സ്വയം വിഡ്ഢികളാവരുത് നമ്മൾ എല്ലാവരും ഇന്ത്യൻ ആരാധകരാണ്. ബാബർ അസമും ബാവുമയും, റൺസ് നേടാത്തതിനെ കുറിച്ച് സംസാരിക്കുന്ന നമ്മൾ രോഹിത് ശർമ്മയും റൺസ് നേടുന്നില്ലെന്ന് പറയേണ്ടതുണ്ട്.
അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു ഫിഫ്റ്റി മാത്രമാണ് അവൻ നേടിയത്. അതും അത്ര മികച്ച ഫിഫ്റ്റിയായിരുന്നില്ല. ഒന്നിലധികം അവസരങ്ങൾ അവന് ലഭിച്ചു. നെതർലൻഡിനെതിരെയാണ് അവൻ ഫിഫ്റ്റി നേടിയത്. പുറത്തായതാകട്ടെ ഷോർട്ട് ബോളിലും.”-ആകാശ് ചോപ്ര പറഞ്ഞു.

Previous articleറിസ്വാനെ ഉപദേശിച്ചും സൂര്യകുമാറിനെ പുകഴ്ത്തിയും ഷാഹിദ് അഫ്രീദി
Next articleഞങ്ങളെ എല്ലാവർക്കും പേടിയാണ്, എതിരാളികൾ നേരിടാൻ ആഗ്രഹിക്കാത്ത ടീമാണ് പാക്കിസ്ഥാൻ; മാത്യു ഹെയ്ഡൻ