അവൻ ഇപ്പോൾ മികച്ച ഫോമിൽ, ഇങ്ങനെ പോയാൽ സീനിയർ താരത്തിൻ്റെ സ്ഥാനം തെറിക്കും; ആകാശ് ചോപ്ര

ഇന്നലെ അവസാനിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യ ട്വൻറി 20 പരമ്പരയിൽ വളരെ മികച്ച പ്രകടനമായിരുന്നു ഇഷാൻ കിഷൻ കാഴ്ചവച്ചത്. നാലു മത്സരങ്ങളിൽനിന്ന് 206 റൺസ് നേടിയ താരമാണ് പരമ്പരയിലെ ടോപ്പ് സ്കോറർ. 41.20 ശരാശരിയിൽ 150.36 സ്ട്രൈക്ക് റേറ്റിൽ 2 അർദ്ധ സെഞ്ച്വറികൾ അടക്കമാണ് താരം പരമ്പരയിലെ ടോപ് സ്കോറർ ആയത്.

ഇപ്പോഴിതാ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇഷാൻ ഈ ഫോം തുടർന്ന് കഴിഞ്ഞാൽ രാഹുലിന് പകരം രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളിയായി ഇഷാനെ സെലക്ടർമാർ പരിഗണിക്കും എന്നാണ് മുൻ താരം പറയുന്നത്. രാഹുലിനെ മാറ്റി ഇഷാനെ ഓപ്പണിങ്ങിൽ കൊണ്ടുവരുമ്പോൾ ഇടത്-വലത് കോമ്പിനേഷൻ സൃഷ്ടിക്കും എന്നും മുൻ താരം പറയുന്നു.

images 31 3

“ഒരു ടീമിൽ മൂന്ന് ഓപ്പണർമാർക്ക് മാത്രമേ സ്ക്വാഡിനെ ഒപ്പം പോകാൻ സാധിക്കുകയുള്ളൂ. അതിൽ ഇന്ത്യൻ ടീമിൻ്റെ ആദ്യത്തെ രണ്ട് ചോയിസ് രാഹുലും രോഹിത്തും ആണ്. ഇവരെ കൂടാതെ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത് ഇഷാൻ കിഷൻ ആണ്. അവൻ ഈ പരമ്പരയിൽ നന്നായി കളിച്ചു.

images 35 1

അതുകൊണ്ട് രാഹുലിനെ ഓപ്പണിൽ നിന്നും മാറ്റി രോഹിത്തിൻ്റെ കൂടെ ഇടതു-വലത് കോമ്പിനേഷനിൽ ഇഷാനെ ഇറക്കുന്നത് സെലക്ടർമാർ ചിന്തിച്ചിട്ടുണ്ടാകും. അവൻ്റെ പ്രകടനം ഏറെ ആസ്വാദ്യകരം ആയിരുന്നു. ഐപിഎല്ലിൽ അവൻ കളിച്ചിരുന്നത് കനത്ത സമ്മർദ്ദത്തിലാണ് എന്ന് ചർച്ചകൾ നടന്നിരുന്നു. അവിടെ പണത്തിൻ്റെ സമ്മർദ്ദം ഉണ്ടെന്നു പറയാം. പക്ഷേ അതെല്ലാം സ്വയം അടിച്ചേല്പിക്കപ്പെട്ടതാണ്. പക്ഷേ ഇപ്പോൾ അവൻ എല്ലാം നന്നായി ചെയ്യുന്നുണ്ട്.”- ആകാശ് ചോപ്ര പറഞ്ഞു.

Previous articleമെസ്സി വീണ്ടും ബാഴ്സയിലേക്ക്? താരം പോയപ്പോൾ ഉണ്ടായ വേദന നികത്താൻ അർഹിച്ച വിടവാങ്ങൽ ക്ലബ് നൽകുമെന്ന് ലപ്പോർട്ട.
Next article“റയൽ മാഡ്രിഡുമായി കരാർ പുതുക്കണ്ട” വിനീഷ്യസ് ജൂനിയറിന് വമ്പൻ ഓഫറുമായി പി എസ് ജി രംഗത്ത്.