ഞങ്ങളുടെ ശരാശരി കുറയാൻ കാരണം ഇന്ത്യൻ പിച്ചുകൾ; രഹാനെ

തങ്ങളുടെ ബാറ്റിംഗ് ശരാശരി ഇന്ത്യൻ ടീമിൽ കളിക്കുന്നതിനിടയിൽ കുറയാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തി ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. തങ്ങളുടെ ബാറ്റിംഗ് ആവറേജ് കുറയാൻ കാരണം ഇന്ത്യൻ പിച്ചുകളാണെന്നാണ് രഹാനെ അഭിപ്രായപ്പെട്ടത്. തൻ്റെ ശരാശരി കുറയാൻ മാത്രമല്ല കോഹ്ലിയുടെയും പുജാരയുടെയും ശരാശരി കുറയാൻ കാരണം പിച്ചുകൾ തന്നെയാണെന്നും രഹാനെ പറഞ്ഞു

രഞ്ജി ട്രോഫിയിൽ മുംബൈയെ നയിക്കുന്നത് രഹാനെയാണ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടി താരം തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. ഈ മത്സരത്തിന് ശേഷം സംസാരിക്കുന്നതിനിടയിലാണ് തങ്ങളുടെ മോശം അവസ്ഥക്ക് കാരണം പിച്ചുകളാണെന്ന് രഹാനെ ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി മോശം പ്രകടനം കാരണം പുജാരയും രഹാനെയും ടീമിൽ നിന്നും പുറത്തായിരുന്നു.

images 2022 12 22T162055.542


കൗണ്ടി ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും ലഭിച്ച അവസരം മികച്ച രീതിയിൽ മുതലാക്കി പൂജാര ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി. ഇപ്പോൾ അതേപോലെ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ടീമിലേക്ക് തിരികെ എത്താനുള്ള ശ്രമത്തിലാണ് രഹാനെയും.”ഒരു പിഴവുകളും എൻ്റെ ബാറ്റിംഗ് ശൈലിയിൽ ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് വർഷമായി കളിക്കുകയായിരുന്നു. ടീമിൽ കളിക്കുന്ന മൂന്ന്,നാല്,അഞ്ച് എന്നീ സ്ഥാനങ്ങളിലെ ബാറ്റ്സ്മാൻമാരെ നോക്കിയാൽ അവരുടെ ശരാശരി കുറഞ്ഞതായി കാണാം.

images 2022 12 22T162041.656


അതിന് കാരണം വിക്കറ്റുകൾ ആണ്. എൻ്റെയും വിരാട് കോഹ്ലിയുടെയും പുജാരയുടെയും ബാറ്റിംഗ് ശരാശരി കുറഞ്ഞു. ഞാൻ ഒരിക്കലും അതിൽ വളരെ വലിയ തെറ്റുകൾ ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നില്ല. ഞങ്ങൾ എപ്പോഴും പുറത്തായത് ഞങ്ങളുടെ തെറ്റുകൾ കൊണ്ട് മാത്രമല്ല. അപ്രകാരമുള്ള വിക്കറ്റുകൾ ആയിരുന്നു ഞങ്ങൾ കളിച്ചത്. ഞാൻ ഇത് ഒരു എക്സ്ക്യൂസ് ആയി പറയുന്നതല്ല. എല്ലാവരും കണ്ടതാണ് ഇന്ത്യയിൽ ഉണ്ടായിരുന്ന വിക്കറ്റ്.”- രഹാനെ പറഞ്ഞു.