കൊച്ചേട്ടനെ എല്ലാവര്ക്കും ഇഷ്ടമാവും. പൊതുവെ അധികം ഫാൻസോ വിരോധികളോ ഇല്ലാത്ത താരമാണ് രഹാനെ. ശാന്തമായ മുഖം. പക്ഷെ ഇതൊന്നും ടീമിൽ തുടരാൻ കാരണമാവില്ല. ഓസീസിൽ 36 ഇൽ ഓൾഔട്ടായ ടീമിനെ കോഹ്‌ലിയുടെ അഭാവത്തിൽ ഏറ്റെടുത്തു നെഞ്ചും വിരിച്ചു സെഞ്ചറി നേടിയ ഒരു നായകന്റെ മനക്കരുത്തു
അയാൾക്ക് ഉണ്ടായിരുന്നു..
പക്ഷെ ഇടക്ക് മാത്രം കിട്ടുന്ന സെഞ്ചറികളോ അർദ്ധ സെഞ്ചറികളോ മാത്രം കൊണ്ട് ഒരു വൈസ് ക്യാപ്റ്റന് ടീമിൽ തുടരാൻ പറ്റുമെന്ന് തോന്നുന്നില്ല.. ഇംഗ്ലണ്ട് സീരീസ് മാത്രം നോക്കുക. കഴിഞ്ഞ നാലു ടെസ്റ്റിൽ 7 ഇന്നിങ്സിൽ അയാൾ നേടിയത് ഒരു അർദ്ധസെഞ്ചറി മാത്രമാണ്. മധ്യനിര പരാജയപെടുമ്പോൾ അതിന്റെ ഉത്തരവാദിത്വം ഇയാൾക്കാണ്..
പൂജാരയെ നമ്മൾ വിമർശിച്ചിട്ടുണ്ട്. പക്ഷെ കഴിഞ്ഞ രണ്ട് ടെസ്റ്റിലും അയാളുടെ ശൈലി തന്നെ മാറിയിട്ടുണ്ട്. അതോടെ ടീമിന് കിട്ടിയ പോസറ്റീവ് എനർജി വലുതാണ്.ഓവർ ഡിഫൻസീവ് കളിക്കുന്ന പൂജാരയെക്കാൾ ടീമിന് ആവശ്യം സാഹചര്യം അനുസരിച്ചു സ്കോർ ചെയ്യുന്ന പൂജാരയെയാണ്. തോൽക്കുമെന്ന് ഉറപ്പുള്ള കളികൾ സമനിലയ്ക്ക് വേണ്ടി ശ്രമിക്കുമ്പോൾ മാത്രമേ ഓവർ ഡിഫണ്ട്സ് നമുക്ക് ആവശ്യമുള്ളൂ…
രഹാനെ മോശം ഫോമിൽ തുടരുന്നത് ബെഞ്ചിലിരിക്കുന്നവരോട് ചെയ്യുന്ന അനീതിയാണ്. മായങ്ക്, സൂര്യ, പ്രിത്വി, വിഹാരി ഒക്കെ ഒരവസരത്തിനു കാത്തിരിക്കുന്നുണ്ട്. ഒരുപക്ഷെ പോസറ്റീവ് മനോഭാവത്തോടെ ബൗളർമാരെ നേരിടാൻ സൂര്യകുമാർ നല്ലൊരു ചോയ്‌സ് ആവും. കോഹ്‌ലിക്ക് ശേഷം സൂര്യ വരുന്ന ബാറ്റിംഗ് ലൈനുപ് എന്ത്കൊണ്ടും ടീമിന് ഗുണം ചെയ്തേക്കാം. അടുത്ത ടെസ്റ്റിൽ എങ്കിലും അയാൾ അരങ്ങേറ്റം കുറിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു.
അശ്വിനും ബെഞ്ചിൽ ഇരിക്കേണ്ട തരമല്ല. ജഡേജ മോശമായത് കൊണ്ടല്ല. നാലു ടെസ്റ്റിൽ ജഡേജക്ക് അവസരം ലഭിക്കുമ്പോൾ അടുത്ത ടെസ്റ്റിൽ എങ്കിലും അശ്വിൻ അവസരം അർഹിക്കുന്നുണ്ട്. ബാറ്റിംഗ് നോക്കിയാൽ ജഡേജ അശ്വിനെക്കാൾ മുന്നിൽ വന്നേക്കാം. പക്ഷെ ഒരു സ്പിന്നർ മാത്രമായി ഇറങ്ങുമ്പോൾ ഏറ്റവും മൂർച്ചയുള്ള സ്പിന്നറേ ഇറക്കുന്നത് ഗുണം ചെയ്യും. ഓവർസീസിൽ പോലും നന്നായി ബാറ്റ് ചെയ്ത റെക്കോർഡ്‌സ് അശ്വിനും കൂട്ടിനുണ്ട്…
എഴുതിയത് – നൗഫൽ നൗപ്പി ചിറ്റാരിപ്പറമ്പ് (ക്രിക്കറ്റ് കാർണിവൽ ഗ്രൂപ്പ്)