താക്കൂറിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് എന്നോട് രോഹിത് പറഞ്ഞിട്ടുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രഹാനെ.

സ്ലേഡ്ജിങ്ങിന് പേരുകേട്ട ടീമാണ് ഓസ്ട്രേലിയ.”നിങ്ങൾ അടുത്ത ടെസ്റ്റിന് ഗാബയിലേക്ക് വരൂ അത് നിങ്ങളുടെ അവസാനത്തെ മത്സരമായിരിക്കും “ഇതായിരുന്നു ഇന്ത്യ-ഓസ്ട്രേലിയ സിഡ്നിയിലെ മൂന്നാം ടെസ്റ്റിലെ അവസാനദിവസം ഇന്ത്യൻ സൂപ്പർ താരം അശ്വിനെ പ്രകോപിപ്പിക്കാൻ ഓസ്ട്രേലിയൻ നായകൻ ടിം പെയ്ൻ പറഞ്ഞത്. 32 വർഷമായി ഓസ്ട്രേലിയ തോൽക്കാത്ത ഗ്രൗണ്ടാണ് ഗാബ. അവിടെ അവസാന മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ പിറന്നത് ക്രിക്കറ്റ് ചരിത്രം ആയിരുന്നു.

ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയായി ഐസിസി തിരഞ്ഞെടുത്തത് ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയായിരുന്നു. . ഇപ്പോഴിതാ ആ മത്സരത്തിനിടെ സംഭവിച്ച സംഭവം പുറത്തു പറഞ്ഞിരിക്കുകയാണ് അന്നത്തെ വിജയ നായകൻ രഹാനെ.

images 5 5


“അന്ന് അവസാന ദിനം ആര്ക്കും ജയിക്കാമെന്ന അവസ്ഥ വന്നിരിക്കുന്ന സമയം. സുന്ദറിന്‍റെ വിക്കറ്റ് വീണപ്പോള്‍ ഷര്‍ദ്ദുലായിരുന്നു ക്രീസിലേക്ക് പോയത്. അവന്‍ ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് രോഹിത് പറഞ്ഞു, ഹീറോ ആവാന്‍ നിനക്ക് കിട്ടുന്ന അവസരമാണിതെന്ന്. അതുകേട്ട് തലകുലുക്കിയശേഷം ക്രീസിലേകക് പോയ ഷര്‍ദ്ദുല്‍ സിക്സടിക്കാന്‍ ശ്രമിച്ച് പുറത്തായി.

images 6 5

അതുകണ്ട രോഹിത് പറഞ്ഞു. കളിയൊന്ന് കഴിയട്ടെ അവനെ ഒരു പാഠം പഠിപ്പിക്കുന്നുണ്ടെന്ന്. ഞാന്‍ പറഞ്ഞു, സാരമില്ല, പോട്ടെ, കളി കഴിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും കാണാമെന്ന്.”- രഹാനെ പറഞ്ഞു. അന്ന് താക്കൂർ ഔട്ട് ആയപ്പോൾ സമ്മർദ്ദത്തിൽ ആയ ഇന്ത്യയെ സൈനിയെ കൂട്ടുപിടിച്ച് പന്ത് വിജയ തീരത്ത് ഇന്ത്യയെ എത്തിക്കുകയായിരുന്നു.

Previous articleവേഗതയേറിയ പന്ത് കളിക്കാൻ പഠിച്ചില്ലെങ്കിൽ ടീമിൽ നിന്നും പുറത്തിരിക്കേണ്ടി വരും; സൂപ്പർതാരത്തിന് നിർദേശവുമായി ഇർഫാൻ പത്താൻ.
Next articleഅവനെ ക്യാപ്റ്റനായി തയ്യാറാക്കി നിർത്തിക്കോ :ആവശ്യവുമായി യുവരാജ് സിംഗ്