അവരില്‍ വിശ്വാസമര്‍പ്പിക്കൂ. കൂടുതല്‍ അവസരം നല്‍കാന്‍ ആഹ്വാനവുമായി മുന്‍ താരം.

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ 5 വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ന്യൂസിലന്‍റ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് പിറന്നത്. 15 റണ്‍സ് നേടി കെല്‍ രാഹുല്‍ പുറത്താകുമ്പോള്‍ 5.1 ഓവറില്‍ ഇന്ത്യ 50 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു.

ഇപ്പോഴിതാ കെല്‍ രാഹുല്‍ – രോഹിത് ശര്‍മ്മ കൂട്ടുകെട്ട് ദീര്‍ഘനാളത്തേക്ക് തുടരണം എന്ന് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുന്‍ താരം അജയ് ജഡേജ. ഇന്ത്യക്ക് ലഭിക്കാവുന്നതില്‍ മികച്ച കൂട്ടുകെട്ടാണ് ഇതെന്ന് പറഞ്ഞ അജയ് ജഡേജ, ഇവര്‍ക്ക് ദീര്‍ഘകാലം ഒരുമിച്ചിറങ്ങാന്‍ കഴിഞ്ഞട്ടില്ലാ എന്ന് നിരീക്ഷിച്ചു. പലപ്പോഴും ശിഖര്‍ ധവാന്‍ വരുമ്പോള്‍ രാഹുല്‍ മധ്യനിരയിലേക്ക് മാറും. അല്ലെങ്കില്‍ രോഹിത് മാറുമ്പോള്‍ ഇഷാന്‍ കിഷന്‍ ഓപ്പണറാകും.

” ഓപ്പണിംഗ് സഖ്യത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഇരുവരെയും തുടരാന്‍ അനുവദിക്കു. ടി20 ലോകകപ്പില്‍ ഇഷാന്‍ കിഷനെ ഓപ്പണറാക്കിയതുപോലുള്ള പരീക്ഷണങ്ങള്‍ നടത്താതിരിക്കു. കാരണം ഇരുവരും ബാറ്റ് ചെയ്യുന്നത് കാണാന്‍ തന്നെ സന്തോഷമാണ്. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി ഇരുവരും ഓപ്പണിംഗില്‍ പലപ്പോഴായി ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും അവരില്‍ നമ്മള്‍ വിശ്വാസം അര്‍പ്പിച്ചിരുന്നില്ല. അവര്‍ കളിക്കുന്നത് വേറൊരു തലത്തിലുള്ള ക്രിക്കറ്റാണ് ” അജയ് ജഡേജ ക്രിക്ക്ബുസ് ഷോയില്‍ പറഞ്ഞു.

ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മ്മയും കെല്‍ രാഹുലും ചേര്‍ന്ന് 1418 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചട്ടുണ്ട്. 26 മത്സരങ്ങളില്‍ 4 സെഞ്ചുറി കൂട്ടുകെട്ടും 8 അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ടും നേടി. 56.72 ആണ് ശരാശരി.

Most Partnership runs for India in T20

NameInningsNot outRunsHighAVG10050
DHAWAN & ROHIT520174316033.5147
KL RAHUL & ROHIT261141816556.7248
KOHLI & ROHIT24094213839.2534
Previous articleറിഷഭ് പന്ത് ❛ധോണിയാണ്❜ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ…ഇന്‍സമാം ഉള്‍ ഹഖ് പറയുന്നു.
Next articleപാക്കിസ്ഥാനില്‍ കളിക്കണമോ ? സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം